Uncategorized
വിയർത്തൊലിച്ച് യുഎഇ, ഇന്നലെ റെക്കോഡ് ചൂട്, താമസക്കാർക്ക് കനത്ത ജാഗ്രത നിർദേശം

ദുബൈ: യുഎഇയിൽ ഇന്ന് താപനിലയിൽ നേരിയ കുറവ് രേഖപ്പെടുത്തുമെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അന്തരീക്ഷം ഭാഗികമായി മേഘാവൃതവും പൊടിപടലങ്ങൾ നിറഞ്ഞതുമായിരിക്കും. ഇടത്തരം വടക്കുപടിഞ്ഞാറൻ കാറ്റിനും സാധ്യതയുണ്ട്. ഇത് മണിക്കൂറിൽ 10 മുതൽ 25 കിലോമീറ്റർ വേഗത്തിൽ വീശാനാണ് സാധ്യത. ചിലപ്പോൾ 40 കിലോമീറ്റർ വരെ വേഗത്തിലും വീശാം. ഈ കാറ്റ് മൂലം തിരശ്ചീന ദൃശ്യപരത കുറയുമെന്നും മുന്നറിയിപ്പിൽ നൽകിയിട്ടുണ്ട്.




