21.6 C
Iritty, IN
November 22, 2024
  • Home
  • Kerala
  • ചൊവ്വാഴ്ച കോവിഡ് വാക്‌സിൻ സ്വീകരിച്ചത് 30,905 ആരോഗ്യ പ്രവർത്തകർ
Kerala

ചൊവ്വാഴ്ച കോവിഡ് വാക്‌സിൻ സ്വീകരിച്ചത് 30,905 ആരോഗ്യ പ്രവർത്തകർ

സംസ്ഥാനത്ത് ചൊവ്വാഴ്ച 30,905 ആരോഗ്യ പ്രവർത്തകർ കോവിഡ്-19 വാക്‌സിനേഷൻ സ്വീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. 452 വാക്‌സിനേഷൻ കേന്ദ്രങ്ങളിലാണ് വാക്‌സിൻ കുത്തിവയ്പ്പ് ഉണ്ടായിരുന്നത്. എറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതൽ (91) വാക്‌സിനേഷൻ കേന്ദ്രങ്ങളുണ്ടായിരുന്നത്. ആലപ്പുഴ 21, എറണാകുളം 91, കണ്ണൂർ 37, കൊല്ലം 25, കോട്ടയം 38, കോഴിക്കോട് 43, മലപ്പുറം 31, പാലക്കാട് 26, പത്തനംതിട്ട 31, തിരുവനന്തപുരം 54, തൃശൂർ 45, വയനാട് 10 എന്നിങ്ങനെയാണ് കോവിഡ് വാക്‌സിനേഷൻ കേന്ദ്രങ്ങളുടെ എണ്ണം.
എറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതൽ ആരോഗ്യ പ്രവർത്തകർ (6786) വാക്‌സിൻ സ്വീകരിച്ചത്. ആലപ്പുഴ 1351, എറണാകുളം 6786, കണ്ണൂർ 2753, കൊല്ലം 1626, കോട്ടയം 2645, കോഴിക്കോട് 3536, മലപ്പുറം 2205, പാലക്കാട് 1938, പത്തനംതിട്ട 964, തിരുവനന്തപുരം 3426, തൃശൂർ 3096, വയനാട് 579 എന്നിങ്ങനെയാണ് വാക്‌സിൻ സ്വീകരിച്ചവരുടെ എണ്ണം. ഇതോടെ ആകെ 2,28,930 ആരോഗ്യ പ്രവർത്തകരാണ് വാക്‌സിൻ സ്വീകരിച്ചത്.

Related posts

കെഎസ്ആര്‍ടിസി പെന്‍ഷന്‍ ആനുകൂല്യം ഗഡുക്കളായി നല്‍കാം: ഹൈക്കോടതി

Aswathi Kottiyoor

ഇടുക്കി അണക്കെട്ട് സന്ദർശിക്കാം

Aswathi Kottiyoor

‘എന്റെ തൊഴിൽ എന്റെ അഭിമാനം’ സന്ദേശം വീടുകളിലേക്ക്‌

Aswathi Kottiyoor
WordPress Image Lightbox