Uncategorized
3 കിലോമീറ്റർ ദൂരം വരെ സ്ഫോടന ശബ്ദം കേട്ടു; അമൃത്സറിൽ സ്ഫോടനം; ഒരാൾ കൊല്ലപ്പെട്ടു, 5 പേർക്ക് പരിക്ക്

ദില്ലി: പഞ്ചാബിലെ അമൃത്സറിൽ സ്ഫോടനത്തിൽ ഒരാൾ കൊല്ലപ്പെട്ടു. അഞ്ചു പേർക്ക് പരിക്കേറ്റു. അമൃത്സറിൽ കാംമ്പൂ പൊലീസ് സ്റ്റേഷൻ പരിധിയിൽ മജീത്തീയ ബൈപ്പാസിൽ ആളൊഴിഞ്ഞ പ്രദേശത്താണ് സ്ഫോടനം നടന്നത്. ഖാലിസ്ഥാൻ സംഘടനയായ ബബർ ഖൽസയിലെ അംഗമാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് അറിയിച്ചു. സംഭവത്തെ തുടർന്ന് അമൃത്സർ കനത്ത ജാഗ്രതയിലാണ്.
രാവിലെ 9.20 ഓടെയാണ് മജിത്തീയ ബൈപ്പാസിന് സമീപം സ്ഫോടനം കേട്ടത്. ഉഗ്രമായ സ്ഫോടനം ശബ്ദം മൂന്ന് കിലോമീറ്ററിന് അപ്പുറം വരെ കേട്ടെന്നാണ് വിവരം. ആറ് പേർക്കാണ് സ്ഫോടനത്തിൽ പരിക്കേറ്റത്. പരിക്കേറ്റവരിൽ പ്രദേശത്തുള്ളവരും ഉൾപ്പെടുന്നു. ഇതിൽ ഒരാളുടെ പരിക്ക് അതീവഗുരുതരമായിരുന്നു. ഇയാളെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരിച്ചു. നിരോധിത ഭീകരസംഘടനയായ ബബർ ഖൽസയിൽ അംഗമായ വ്യക്തിയാണ് കൊല്ലപ്പെട്ടതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.




