Uncategorized
കൊടുവള്ളി തട്ടിക്കൊണ്ടുപോകൽ; മൂന്ന് പേർ കസ്റ്റഡിയിൽ, മറ്റ് പ്രതികളെ പറ്റി പൊലീസിന് സൂചന ലഭിച്ചതായി വിവരം

കോഴിക്കോട്: കോഴിക്കോട് കൊടുവള്ളിയില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ ഒരാളെ കൂടി പൊലീസ് കസ്റ്റഡിയിലെടുത്തു. ഇതോടെ പൊലീസ് കസ്റ്റഡിയിൽ എടുത്തവരുടെ എണ്ണം മൂന്നായി. ഇതില്‍ രണ്ടുപേര്‍ കൊണ്ടോട്ടി സ്വദേശികളും, ഒരാൾ കിഴക്കോത്ത് സ്വദേശിയുമാണ്. ഇവരുടെ ചോദ്യം ചെയ്യൽ തുടരുകയാണ്. കാറിൽ എത്തിയ മറ്റു പ്രതികൾ എവിടെ എന്നതിനെ കുറിച്ച് പൊലീസിന് സൂചന ലഭിച്ചതായാണ് വിവരം.
സംഭവത്തിൽ രണ്ടു പേരെ ഇന്നലെയാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നത്. തട്ടിക്കൊണ്ടുപോയ സംഘത്തിന്റെ കൂടെ ബൈക്കിൽ എത്തിയവരാണ് ഇന്നലെ പിടിയിലായത്. തട്ടിക്കൊണ്ടുപോയ സംഘം നേരത്തെയും സ്ഥലത്ത് എത്തിയ ദൃശ്യങ്ങൾ ലഭിചിരുന്നു. പ്രദേശത്തുള്ള ഒരാളുടെ സഹായം സംഘത്തിന് ലഭിച്ചെന്നാണ് സൂചന. കേസ് അന്വേഷണത്തിൽ പുരോഗതി ഉണ്ടെന്നും പ്രതികൾ ഉടൻ പിടിയിലാകുമെന്നും പൊലീസ് അറിയിച്ചു.




