Uncategorized
കണ്ണൂർ തളിപ്പറമ്പിൽ യൂത്ത് കോൺഗ്രസ് നേതാവിന്റെ വീടിന് നേരെ ആക്രമണം
കണ്ണൂർ: കണ്ണൂരിൽ യൂത്ത് കോൺഗ്രസ് നേതാവിന്റെ വീടിനു നേരെ ആക്രമണം. തളിപ്പറമ്പിലെ കെ ഇർഷാദിന്റെ വീടിനു നേരെയാണ് ആക്രമണമുണ്ടായത്. ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. വീടിന്റെ ജനൽചില്ലുകൾ തകർത്തു. വീട്ടിൽ നിർത്തിയിട്ടിരുന്ന കാറും ഇരുചക്രവാഹനവും അക്രമികൾ തകർത്തു.




