Uncategorized
ഐപിഎല്‍: ടീമുകള്‍ക്ക് ആശ്വാസം, തിരിച്ചുവരാത്തവർക്ക് പകരം താരങ്ങളെ ഉള്‍പ്പെടുത്താം; പക്ഷെ ഒരു കണ്ടീഷനുണ്ട്

മുംബൈ: ഐപിഎൽ ശനിയാഴ്ച വീണ്ടും തുടങ്ങാനിരിക്കേ ഫ്രാഞ്ചൈസികൾക്ക് പുതിയ താരങ്ങളെ ടീമിൽ ഉൾപ്പെടുത്താൻ ബിസിസിഐയുടെ അനുമതി. മത്സരങ്ങൾ നിർത്തിവച്ചപ്പോൾ നാട്ടിലേക്ക് മടങ്ങിയ വിദേശ താരങ്ങളിൽ ചിലർ തിരിച്ചുവരാത്ത പശ്ചാത്തലത്തിലാണ് തീരുമാനം. പരിക്കേറ്റവർക്ക് പകരവും പുതിയ താരങ്ങളെ ടീമിൽ ഉൾപ്പെടുത്താം. എന്നാല്‍ ഇത്തരത്തില്‍ പകരക്കാരായി വരുന്ന താരങ്ങള്‍ക്ക് അടുത്ത സീസണിൽ ടീമിനൊപ്പം തുടരാൻ കഴിയില്ലെന്നും അടുത്ത താരലേലത്തില്‍ പേര് രജിസ്റ്റര്‍ ചെയ്ത് ടീമിലെത്തിയാല്‍ മാത്രമെ ഐപിഎല്ലില്‍ കളിക്കാനാവൂവെന്നും ബിസിസിഐ വ്യക്തമാക്കിയിട്ടുണ്ട്. ഫൈനൽ ഉൾപ്പടെ ഐപിഎല്ലിൽ പതിനേഴ് മത്സരങ്ങളാണ് ബാക്കിയുള്ളത്. ജൂൺ മൂന്നിനാണ് ഫൈനൽ.




