Uncategorized

ടെൻ്റ് ദ്രവിച്ച മരത്തടികൾ കൊണ്ട് ഉണ്ടാക്കിയത്, കനത്ത മഴ ടെൻ്റ് തകർത്തു; റിസോർട്ട് ജീവനക്കാരെ ചോദ്യം ചെയ്യുന്നു

കൽപ്പറ്റ: വയനാട്ടിൽ ടെൻ്റ് തകർന്ന് വീണ് യുവതി മരിച്ച സംഭവത്തിൽ റിസോർട്ട് ജീവനക്കാരെ ചോദ്യം ചെയ്ത് പൊലീസ്. ഒരു സുരക്ഷയും ഇല്ലാത്ത ടെൻ്റ് ആണ് തകർന്ന് വീണത്. എമറാൾഡ് എന്ന റിസോർട്ടിലാണ് അപകടം ഉണ്ടായത്. ദ്രവിച്ച മരത്തടികൾ കൊണ്ട് ഉണ്ടാക്കിയ ടെൻ്റിലാണ് അപകടം ഉണ്ടായത്.
16 അംഗ സംഘമാണ് റിസോർട്ടിൽ എത്തിയത് റിസോർട്ട് മാനേജർ പറഞ്ഞു. സ്ഥലത്ത് പെയ്ത കനത്ത മഴയാണ് അപകടത്തിന് കാരണമെന്നാണ് വിവരം. മഴയിലാണ് ടെൻ്റ് തകർന്ന് വീണതെന്നും ടെൻ്റിൽ ആവശ്യത്തിന് സുരക്ഷ ഉണ്ടായിരുന്നുവെന്നും റിസോർട്ട് മാനേജർ പറഞ്ഞു. മൂന്ന് പെൺകുട്ടികൾ ടെൻ്റിൽ ഉണ്ടായിരുന്നു. മറ്റ് രണ്ട് പേർക്ക് പരിക്കേറ്റത് രക്ഷാപ്രവർത്തനത്തിനിടെയാണ്. ആവശ്യമായ അനുമതികൾ ഉണ്ടെന്നും മാനേജർ സ്വച്ഛന്ത് പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button