Uncategorized

വായ്പ തേടിയിട്ടില്ലെന്ന് പാകിസ്ഥാൻ; എക്സ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതാണെന്ന് അവകാശപ്പെട്ട് രാജ്യം

കറാച്ചി: സാമ്പത്തിക പ്രതിസന്ധി മൂലം കൂടുതൽ വായ്പ തേടിയെന്ന എക്സ് പോസ്റ്റ് നിഷേധിച്ച് പാകിസ്ഥാൻ. ഇന്ത്യ – പാക്കിസ്ഥാൻ സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ ലോക ബാങ്ക് ഉൾപ്പെടെയുള്ളയോട് കൂടുതൽ വായ്പ തേടിയതായി പാകിസ്ഥാൻ്റെ സാമ്പത്തിക കാര്യ വിഭാഗം എക്സിൽ പോസ്റ്റ് ചെയ്തിരുന്നു. ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂരിനുശേഷം രാജ്യത്തിന് കനത്ത നഷ്ടം സംഭവിച്ചുവെന്ന് അവകാശപ്പെട്ട് കൂടുതൽ വായ്പകൾ ആവശ്യപ്പെട്ടു എന്നതായിരുന്നു എക്സ് പോസ്റ്റ്. എന്നാൽ മിനിട്ടുകൾക്കുള്ളിൽ തന്നെ എക്‌സ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടുവെന്നും ഫണ്ടൊന്നും ആവശ്യപ്പെട്ടില്ലെന്നും പാകിസ്ഥാൻ സർക്കാർ അവകാശപ്പെട്ടു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button