Uncategorized
കുന്നംകുളത്ത് സഹപ്രവർത്തകരുടെ മർദനമേറ്റ് ചികിത്സയിലായിരുന്ന അതിഥി തൊഴിലാളി മരിച്ചു

തൃശൂർ കുന്നംകുളത്ത് സഹപ്രവർത്തകരുടെ മർദനമേറ്റ് ചികിത്സയിലായിരുന്ന അതിഥി തൊഴിലാളി മരിച്ചു. മധ്യപ്രദേശ് സ്വദേശി പ്രഹ്ലാദ് സിംഗ് ആണ് മരിച്ചത്. സംഭവത്തിൽ സഹപ്രവർത്തകരായ 20 വയസ്സുള്ള രാമാനന്ദ, 21 വയസ്സുള്ള രബേന്ദ്രകുമാർ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിൽ കഴിഞ്ഞു വരികയാണ്.
കഴിഞ്ഞ മാർച്ച് 14 ലാണ് കേസിനാസ്പദമായ സംഭവം.




