Uncategorized
സീനിയർ ചേമ്പർ ഇന്റർനാഷണൽ ഇരിട്ടിയുടെ പുതിയ ഭാരവാഹികൾ സ്ഥാനമേറ്റു

സീനിയർ ചേമ്പർ ഇരിട്ടിയുടെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് മുൻ ദേശീയ പ്രസിഡന്റ് എ ജെ മാത്യു ഉദ്ഘാടനം ചെയ്തു. ഡോ.ജി ശിവരാമകൃഷ്ണൻ ആദ്യക്ഷനായി. ദേശീയ വൈസ് പ്രസിഡന്റ് അനൂപ് കേളോത്ത്, സെക്രട്ടറി ജനറൽ എം. വാസുദേവൻ, പ്രദീപ് പ്രതിഭ, ജോയ് പടിയൂർ, അഡ്വ:പി കെ ആന്റണി, ഷാജി ജോസ് കുറ്റിയിൽ, മനോജ് കുമാർ, എ.കെ ഹസ്സൻ, വി.എം നാരായണൻ, ഷാജിത് മട്ടന്നൂർ, സി. സുരേഷ് കുമാർ എന്നിവർ സംസാരിച്ചു. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് ഉപരി പഠനത്തിന് സ്കോളർഷിപ്പു ഉൾപ്പെടെയുള്ള ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് മുൻ തൂക്കം നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു. പുതിയ ഭാരവാഹികൾ ആയി ജോയ് പടിയൂർ, പി കെ ജോസ്, വി എസ് ജയൻ, എ കെ ഹസ്സൻ,എം എൻ വത്സൻ, വി എം നാരായണൻ എന്നിവരെ തെരഞ്ഞെടുത്തു.




