Uncategorized

ആറ്‌ ദിവസങ്ങൾക്കുശേഷം തലപൊക്കി സ്വർണവില; നെഞ്ചിടിപ്പോടെ ഉപഭോക്താക്കൾ

തിരുവനന്തപുരം: സംസ്ഥാനത്ത് ആറ്‌ ദിവസത്തിന് ശേഷം സ്വർണവില ഉയർന്നു. ഇന്ന് പവൻ്റെ വില 320 രൂപ ഉയർന്നു. ഇന്നലെ 520 രൂപ കുറഞ്ഞിരുന്നു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 71,840 രൂപയാണ്.

ട്രംപിന്റെ താരിഫ് നയങ്ങളും ഇന്ത്യ – പാക് സംഘർഷങ്ങളും സ്വർണവിലയെ ബാധിച്ചിട്ടുണ്ട്. ചരിത്രത്തിലെ ഏറ്റവും വലിയ വിലയിലേക്ക് എത്തിയ സ്വർണവില ഉപഭോക്താക്കൾ ലാഭമെടുത്ത് പിരിഞ്ഞതോടെ കുറഞ്ഞിരുന്നു. എന്നാൽ വരും ദിവസങ്ങളിൽ സ്വർണവില ഉയരാനുള്ള സാധ്യതയാണുള്ളത്

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 8980 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 7395 രൂപയാണ്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 109 രൂപയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button