പോത്തന്‍കോട് ഗുണ്ടാസംഘം യുവാവിനെ കൊന്ന് കാല്‍ വെട്ടിയെറിഞ്ഞ കേസ്; ഇന്ന് വിധി പറയും

തിരുവനന്തപുരം പോത്തന്‍കോട് ഗുണ്ടാസംഘം യുവാവിനെ കൊന്ന് കാല്‍ വെട്ടിയെറിഞ്ഞ കേസില്‍ വിധി ഇന്ന്. മംഗലപുരം സ്വദേശി സുധീഷിനെയാണ് പതിനൊന്ന് പേരടങ്ങുന്ന സംഘം വെട്ടിക്കൊലപ്പെടുത്തിയത്. നെടുമങ്ങാട് പട്ടികജാതി-വര്‍ഗ പ്രത്യേക കോടതിയാണ് വിധി പറയുന്നത്. ഗുണ്ടാ സംഘങ്ങള്‍ തമ്മിലുള്ള പകയായിരുന്നു കൊലപാതക കാരണം.പകയുടെ പേരില്‍ ഗുണ്ടാ സംഘം സുധീഷിനെ ഓടിച്ചിട്ട് വെട്ടി കൊലപ്പെടുത്തി. പക അടങ്ങാതെ കാലു വെട്ടിയെടുത്തു പൊതുവഴിയില്‍ വലിച്ചെറിഞ്ഞു. കൊലപാതകം ആഘോഷിച്ചു.ഗുണ്ടാപ്പകയായിരുന്നു അരുംകൊലയ്ക്ക് കാരണം. സുധീഷിന്റെ എതിര്‍ സംഘത്തില്‍ പെട്ട 11 പേരാണ് 2021 ഡിസംബര്‍ 11ന് നട്ടുച്ചയ്ക്ക് സുധീഷ് ഒളിവില്‍ താമസിച്ച വീട്ടിലെത്തി കൊലപ്പെടുത്തിയത്. മുഖ്യപ്രതിയായ സുധീഷ് ഉണ്ണിയുമായി സുധീഷ് രണ്ട് മാസം മുന്‍പ് അടിയുണ്ടാക്കിയിരുന്നു. അതിന്റെ പകരം വീട്ടാനാണ് സുധീഷ് ഉണ്ണി ഗുണ്ടാനേതാവായ ഒട്ടകം രാജേഷുമായി ചേര്‍ന്ന് കൊലപാതകം ആസൂത്രണം ചെയ്തത്.




