Uncategorized
ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഭൗതിക ശരീരം പൊതുദര്‍ശനം ഇന്ന് മുതല്‍: വിശ്വാസികള്‍ക്ക് അന്തിമോപചാരം അര്‍പ്പിക്കാന്‍ അവസരം

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഭൗതിക ശരീരം പൊതുദര്‍ശനത്തിനായി ഇന്ന് സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ എത്തിക്കും. ലോകത്തിന്റെ നാനാഭാഗത്ത് നിന്ന് എത്തുന്ന വിശ്വാസികള്‍ക്ക് അന്തിമോപചാരം അര്‍പ്പിക്കാന്‍ സൗകര്യമുണ്ടാകും. സംസ്‌കാരം നടക്കുന്ന ദിവസം വരെ ഭൗതിക ശരീരം സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ വയ്ക്കും. ശനിയാഴ്ച, ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് സംസ്‌കാരച്ചടങ്ങുകള്‍ നടക്കുക. കര്‍ദിനാള്‍മാരുടെ കോളജ് ഡീന്‍ ആയ കര്‍ദിനാള്‍ ജിയോവന്നി ബറ്റിസ്റ്റരെ ആകും സംസ്‌കാര ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കുക. മാര്‍പ്പാപ്പയുടെ ആഗ്രഹപ്രകാരം റോമിലെ സെന്റ് മേരി മേജര്‍ ബസിലിക്കയിലെ ശവകുടീരത്തിലാണ് അന്ത്യവിശ്രമമൊരുക്കുക. ഫ്രാന്‍സിസ് മാര്‍പ്പാപ്പ താമസിച്ചിരുന്ന സാന്ത മാര്‍ത്തയിലെ ചാപ്പലില്‍ ഒറ്റമരപ്പെട്ടിയിലാണ് മാര്‍പ്പാപ്പയുടെ ഭൗതികശരീരം നിലവില്‍ സൂക്ഷിച്ചിട്ടുള്ളത്.




