Uncategorized
മാസപ്പടിക്കേസ്: എസ്എഫ്ഐഒ കുറ്റപത്രത്തിന്റെ പകര്‍പ്പ് ഇഡിക്ക് കൈമാറും; കോടതി അനുമതി ലഭിച്ചു

മാസപ്പടിക്കേസിലെ എസ്എഫ്ഐഒ കുറ്റപത്രത്തിന്റെ പകര്‍പ്പ് ഇഡിക്ക് കൈമാറാന്‍ കോടതി അനുമതി. എന്‍ഫോഴ്സ്മെന്റ് ഡയറക്ടേറ്റിന്റെ അപേക്ഷ പരിഗണിച്ചാണ് എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതിയുടെ ഉത്തരവ്. കുറ്റപത്രം പരിശോധിച്ച ശേഷം മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന് അടക്കമുള്ള പ്രതികളെ ചോദ്യം ചെയ്യുന്നതിലേക്ക് ഇ ഡി കടന്നേക്കും.




