Uncategorized
ആശയറ്റ് ആശമാർ: ചർച്ച പരാജയം; ആവശ്യങ്ങൾ സർക്കാർ കേട്ടില്ലെന്ന് സമരക്കാർ; നാളെ മുതൽ നിരാഹാരം

തിരുവനന്തപുരം: സെക്രട്ടേറിയേറ്റ് പടിക്കൽ സമരം ചെയ്യുന്ന ആശ പ്രവർത്തകരുമായി സംസ്ഥാന സർക്കാർ നടത്തിയ ചർച്ച പരാജയപ്പെട്ടു. എൻഎച്ച്എം മിഷൻ സ്റ്റേറ്റ് കോർഡിനേറ്ററുമായുള്ള ചർച്ചയിൽ സമരക്കാരുടെ ആവശ്യങ്ങളൊന്നും ചർച്ച ചെയ്യപ്പെട്ടില്ല. നാളെ നിരാഹാര സമരം ആരംഭിക്കുമെന്ന് ചർച്ച പരാജയപ്പെട്ട സാഹചര്യത്തിൽ സമരക്കാർ വ്യക്തമാക്കി.




