Uncategorized

ലോക വനിതാദിനത്തില്‍ ‘ലഹരിക്കെതിരേ അമ്മമാരോടൊപ്പം’- പരിപാടി സംഘടിപ്പിച്ചു

കേളകം: കേരളത്തിലെ യുവ തലമുറ ഭയാനകമാംവിധം ലഹരിക്ക് അടിപ്പെട്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ മാർച്ച് 8 ലോക വനിതാദിനത്തിൽ അമ്മമാരെ ഉൾപ്പെടുത്തി കേളകം ഗ്രാമപഞ്ചായത്തും സെൻറ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ എസ്പിസി യൂണിറ്റും ചേർന്ന് ലഹരിക്കെതിരെ ബോധവൽക്കരണ ക്യാമ്പയിൻ സംഘടിപ്പിച്ചു. സ്കൂളിൽ നിന്ന് ആരംഭിച്ച ബോധവൽക്കരണ റാലി ബസ് സ്റ്റാൻഡിൽ സമാപിച്ചു. കുട്ടികൾ പ്ലക്കാടുകൾ ഉയർത്തിപ്പിടിക്കുകയും മുദ്രാവാക്യങ്ങൾ വിളിക്കുകയും ചെയ്തു. കേളകം ബസ് സ്റ്റാൻഡിൽ ചേർന്ന യോഗത്തിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് തങ്കമ്മ മേലേക്കുറ്റ് ലഹരി വിരുദ്ധ ക്യാമ്പയിൻ ഉദ്ഘാടനം നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ മൈഥിലി രമണൻ, മേരിക്കുട്ടി കഞ്ഞിക്കുഴിയിൽ, എക്സൈസ് ഓഫീസർ ശ്രീജിത്ത് കെ, വാർഡ് മെമ്പർ സുനിതാ രാജു പിടിഎ പ്രസിഡണ്ട് എം പി സജീവൻ, സിപിഒ അശ്വതി കെ ഗോപിനാഥ് എന്നിവർ പ്രസംഗിച്ചു. മദർ പി ടി എ പ്രസിഡണ്ട് അമ്പിളി സജി ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു. ഹെഡ്മാസ്റ്റർ എം വി മാത്യു സ്വാഗതവും സിപിഒ ബിബിൻ ആന്റണി നന്ദിയും പറഞ്ഞു. തുടർന്ന്, കുട്ടികളുടെ ഫ്ലാഷ് മോബ്, ഗാനം, പ്രസംഗം, കവിതാലാപനം എന്നിവയും അരങ്ങേറി. ‘തകരരുത് യുവത്വം, ഉണരണം മാതൃത്വം’ എന്ന പേരിൽ ലഘുലേഖയും അച്ചടിച്ച് വിതരണം ചെയ്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button