Uncategorized
ആറളം ഫാമിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട ആദിവാസി ദമ്പതികളുടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ട് നൽകി

ഇരിട്ടി: ആറളം ഫാമിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട ആദിവാസി ദമ്പതികളുടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ട് നൽകി. പതിമൂന്നാം ബ്ലോക്കിലെ വെളളി(80) ഭാര്യ ലീല(75) എന്നിവരാണ് കഴിഞ്ഞ ദിവസം കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.
പരിയാരം കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലാണ് പോസ്റ്റ്മോർട്ടം നടന്നത്.




