ഗവ.യു. പി സ്കൂൾ ചെട്ടിയാംപറമ്പിലെ സ്വീഡ് ക്ലബ്ബ് അംഗങ്ങൾ പ്രകൃതി പഠനയാത്ര നടത്തി

ചെട്ടിയാംപറമ്പ്: ചെട്ടിയാംപറമ്പ് ഗവണ്മെന്റ് യു.പി സ്കൂളിലെ സ്വീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പ്രകൃതി പഠനയാത്ര നടത്തി. സോയിൽ പൈപ്പിങ് പ്രതിഭാസം നടന്ന ശാന്തിഗിരിയിലെ കൈലാസംപടിയിൽ നിന്നാരംഭിച്ച യാത്ര കണിച്ചാറിലെ മുളയുടെ തൊഴൻ അപ്പച്ചൻ മാഷിന്റെ മുളംകാടുകളിൽ അവസാനിച്ചു. സ്വീഡ് ക്ലബ്ബ് അംഗങ്ങൾക്ക് സോയിൽ പൈപ്പിങ് പ്രതിഭാസം പഠിക്കാൻ വന്ന ശാസ്ത്രജ്ഞരോടൊപ്പം ഒരുദിവസം ചിലവഴിച്ചു പഠിക്കാൻ മുന്നേ അവസരം ലഭിച്ചിരുന്നു.
കൈലാസംപടി സന്ദർശനത്തിന് ശേഷം കുട്ടികൾ വാളുമുക്കിലെ ചീങ്കണ്ണിപ്പുഴക്ക് കുറുകെ തടയണ നിർമ്മിച്ചു. വരാനിരിക്കുന്ന കഠിന വേനൽക്കാലത്തിലെ കുടിവെള്ള പ്രശ്നത്തിന് ഒരു പരിഹാരമാണ് ഈ തടയണ. പുഴയിൽ വെള്ളം കെട്ടി നിർത്തുമ്പോൾ ചുറ്റുവട്ടത്തെ കിണറുകളിൽ ജലനിരപ്പ് നിലനിൽക്കും. തടയണ നിർമ്മാണത്തിന് ശേഷം ക്ലബ്ബ് അംഗങ്ങൾ കണിച്ചാറിലെ മുളകളുടെ സംരക്ഷകൻ അപ്പച്ചൻ മാഷിനോടൊപ്പം അദ്ദേഹത്തിന്റെ മുളങ്കാടുകളിൽ ചിലവഴിച്ചു. തുടർന്ന് കുട്ടികൾ മുള വിശറി അദ്ദേഹത്തിന് ഉപഹാരമായി നൽകി. അധ്യാപകരായ ഷിജിത്ത്, വിജയശ്രീ, ശിവേഷ്, പി റ്റി എ അംഗങ്ങളായ ആന്റോ, അനു എന്നിവർ പങ്കെടുത്തു.




