Uncategorized

ഡെങ്കിപ്പനി ബാധിച്ച യുവതിയെ മാനസികരോ​ഗിയെന്ന് വിളിച്ചു; ചികിത്സയും നിഷേധിച്ചു, സംഭവം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഡെങ്കിപ്പനിയുമായി എത്തിയ രോഗിയെ മാനസിക രോഗി എന്ന് വിളിച്ച് അധിക്ഷേപിച്ചതായി പരാതി. മെഡിക്കൽ കോളേജിലെ കാഷ്വാലിറ്റി യെല്ലോ സോണിലെ ഡോക്ടറായ വിഷ്ണുവാണ് അധിക്ഷേപം നടത്തിയത്. കേശവദാസപുരം സ്വദേശിനി സജീനക്കാണ് ദുരനുഭവം ഉണ്ടായത്. കൈരളി ന്യൂസാണ് നിർണായക വിവരം പുറത്തുവിട്ടത്. യുവതിക്ക് ആശുപത്രിയിൽ നിന്ന് ചികിത്സയും നിഷേധിച്ചിരുന്നു.

മതിയായ പരിശോധനകളോ ബ്ലഡ് ടെസ്റ്റുകളോ നടത്തിയില്ലെന്നും ഡെങ്കിപ്പനി ആണെന്ന് തിരിച്ചറിഞ്ഞത് പാങ്ങപ്പാറ ഹെൽത്ത് സെന്ററിലെ രക്ത പരിശോധനയിലാണെന്നും യുവതി കൈരളി ന്യൂസിനോട് പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button