Uncategorized
തൃശൂർ അതിരൂപത ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് സ്ഥാനമൊഴിയും

തൃശൂർ അതിരൂപത ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് സ്ഥാനമൊഴിയും. 75 വയസ് പൂർത്തിയാകുന്ന പശ്ചാത്തലത്തിലാണ് സ്വയം ഒഴിയുന്നത്. ഡിസംബറിൽ ആൻഡ്രൂസ് താഴത്തിന് 75 വയസ് തികയും. ജനുവരിയിൽ ചേരുന്ന സിനഡിൽ പുതിയ ആർച്ച് ബിഷപ്പിനെ സ്വീകരിക്കും. നിലവിലെ സഹായ മെത്രാൻ മാർ ടോണി നീലംകാവിൽ പുതിയ ആർച്ച് ബിഷപ്പായേക്കും. അതേസമയം, മാർ ആൻഡ്രൂസ് താഴത്തിന്റെ പൗരോഹിത്യ സുവർണ ജൂബിലി ആഘോഷം ഈ മാസം 30ന് സംഘടിപ്പിക്കും.




