Uncategorized

1088.63 കോടി അനുവദിച്ചു; പെന്‍ഷന്‍ വിതരണം നാളെ തുടങ്ങും

തിരുവനന്തപുരം : നവംബർ മാസത്തെ ക്ഷേമപെൻഷൻ ഒപ്പം വിവിധ ക്ഷേമനിധി ബോര്‍ഡ് പെന്‍ഷന്‍ വിതരണം നാളെ മുതല്‍ ആരംഭിക്കും. പെൻഷൻ വിതരണത്തിനായി 1088.63 കോടി അനുവദിച്ച് സർക്കാർ ഉത്തരവിറക്കി. ക്ഷേമ പെന്‍ഷന്‍ വിതരണത്തിന് 964.41 കോടിയും ക്ഷേമനിധി ബോര്‍ഡ് പെന്‍ഷന് 124.22 കോടിയുമാണ് അനുവദിച്ചത്. ക്ഷേമപെൻഷൻ ഉപഭോക്താക്കളായ 52 ലക്ഷത്തിലധികം ആളുകളിൽ 30 ലക്ഷത്തിലധികം പേർക്ക് ബാങ്ക് അക്കൗണ്ട് വഴിയും ബാക്കിയുള്ള 22 ലക്ഷം പേർക്ക് നേരിട്ടും തുക വിതരണം ചെയ്യും. 6 ലക്ഷത്തിലധികം ഉപഭോക്താക്കൾക്കാണ് ക്ഷേമനിധി ബോർഡ് പെൻഷനുകൾ ലഭിക്കുക. ഓരോ മാസവും 20ന് ശേഷമാണ് അടുത്ത മാസത്തേക്കുള്ള പെന്‍ഷന്‍ തുക സര്‍ക്കാര്‍ അനുവദിക്കുന്നത്.

സംസ്ഥാനത്ത് സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കും വരുമാനമാര്‍ഗം പരിമിതമായവര്‍ക്കും സാമൂഹിക സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് സര്‍ക്കാര്‍ വിവിധ ക്ഷേമപെന്‍ഷന്‍ പദ്ധതികള്‍ നടപ്പാക്കുന്നത്. പ്രായമായവര്‍, വിധവകള്‍, ഭിന്നശേഷിക്കാര്‍, 50 വയസ്സിന് മുകളിലുള്ള അവിവാഹിതരായ സ്ത്രീകള്‍, കര്‍ഷകത്തൊഴിലാളികള്‍ തുടങ്ങിയ വിഭാഗങ്ങള്‍ക്കാണ് പ്രധാനമായും ഈ ആനുകൂല്യം ലഭിക്കുന്നത്. ഇവിടെ, ഓരോ വിഭാഗത്തിനും പ്രത്യേകം പ്രായപരിധിയും വരുമാനപരിധിയും മറ്റ് അര്‍ഹതാ മാനദണ്ഡങ്ങളുമുണ്ട്.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴിയാണ് ക്ഷേമപെന്‍ഷന്‍ അപേക്ഷകളും ഗുണഭോക്തൃ വിവരങ്ങളും കൈകാര്യം ചെയ്യുന്നത്. അര്‍ഹരായവര്‍ക്ക് ബാങ്ക് അക്കൗണ്ട് വഴിയോ സര്‍ക്കാര്‍ നിശ്ചയിച്ച മറ്റ് സംവിധാനങ്ങള്‍ വഴിയോ ആണ് പെന്‍ഷന്‍ വിതരണം ചെയ്യുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button