Uncategorized

മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റർ യാത്ര സർക്കാർ അനുമതിയില്ലാതെ? വിവരാവകാശ മറുപടിയിൽ അവ്യക്തത

മുഖ്യമന്ത്രി വി ഡി സതീശന്റെ ഹെലികോപ്റ്റർ യാത്രയ്ക്ക് സർക്കാർ അനുമതി ഉണ്ടായിരുന്നോ എന്ന കാര്യത്തിൽ വ്യക്തതയില്ല. ഇതുസംബന്ധിച്ച് സമർപ്പിച്ച വിവരാവകാശ അപേക്ഷയ്ക്ക് ലഭിച്ച മറുപടിയിൽ കൃത്യമായ വിശദീകരണമില്ല. ഹെലികോപ്റ്ററിന്റെ നമ്പർ, യാത്ര ചെയ്ത തീയതി, വാടകത്തുക, ഹെലികോപ്റ്റർ ഏത് സംസ്ഥാനത്തേതാണ്, ആകെ ചെലവായ തുക എത്ര എന്നിവ വ്യക്തമാക്കണമെന്നായിരുന്നു വിവരാവകാശ അപേക്ഷയിലെ പ്രധാന ആവശ്യം. ഇതിന് പുറമെ മന്ത്രിമാർ, സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ, എംഎൽഎമാർ എന്നിവർ നടത്തിയ വിദേശയാത്രകൾ, ഒപ്പം യാത്ര ചെയ്തവർ, യാത്രയ്ക്ക് ചെലവായ തുക സ്വന്തം ചെലവിലാണോ അതോ സ്വകാര്യ വ്യക്തികളുടെയോ പൊതുഖജനാവിന്റെയോ ചെലവിലാണോ എന്നീ വിവരങ്ങളും അപേക്ഷയിൽ തേടിയിരുന്നു.മന്ത്രിമാരുടെ വിദേശയാത്രകളെക്കുറിച്ച് സമർപ്പിച്ച വിവരാവകാശ അപേക്ഷയ്ക്കും പൂർണമായ മറുപടി ലഭിച്ചിട്ടില്ല. വിദേശയാത്രകൾ സംബന്ധിച്ച് സർക്കാർ ഉത്തരവ് ലഭ്യമായിരിക്കുന്നത് ഒരു മന്ത്രിയുടെ യാത്രയ്ക്ക് മാത്രമാണെന്നാണ് മറുപടിയിൽ വ്യക്തമാക്കുന്നത്. ടൂറിസം, സാംസ്കാരിക വകുപ്പ് മന്ത്രി പി സി വിഷ്ണുനാഥ് ദുബായിലേക്ക് നടത്തിയ യാത്രയ്ക്ക് സർക്കാർ അനുമതി നൽകിയിരുന്നുവെന്ന് വിവരാവകാശ രേഖ വ്യക്തമാക്കുന്നു. എന്നാൽ എന്നിവരുടെ വിദേശയാത്രകൾ സംബന്ധിച്ച വിവരങ്ങളിൽ വ്യക്തതയില്ല. ഇവരുടെ യാത്രകൾക്ക് സർക്കാർ അനുമതി ഉണ്ടായിരുന്നോ എന്ന കാര്യത്തിൽ ലഭിച്ച മറുപടി വിശദീകരണം നൽകുന്നില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button