പത്മജയെ കൊണ്ടുവന്നത് താനല്ല; മറുപടി പറയേണ്ടത് സംസ്ഥാന നേതൃത്വമെന്ന് സുരേഷ് ഗോപി

ആലപ്പുഴ: പത്മജ വേണുഗോപാൽ ബിജെപിയിൽ നിന്ന് രാജിവച്ച സംഭവത്തിൽ പ്രതികരിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. വിഷയത്തിൽ പ്രതികരിക്കേണ്ടത് ബിജെപി സംസ്ഥാന നേതൃത്വമാണെന്നും മറുപടി പറയേണ്ടയാൾ താനല്ലെന്നും അദ്ദേഹം പറഞ്ഞു.
താനല്ല പത്മജയെ ബിജെപിയിലേക്ക് കൊണ്ടുവന്നത്. ഷുക്കൂർ വധക്കേസിൽ പി. ജയരാജനെ ഉൾപ്പടെ വെറുതെ വിട്ടത് സങ്കടകരമായ കാര്യമാണ്. പ്രതികൾക്ക് കുടുംബത്തിന്റെ ശാപം ഏൽക്കാതിരിക്കട്ടെയെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.ബിജെപിയിൽ ചേർന്നത് തെറ്റായ തീരുമാനമായിരുന്നുവെന്നാണ് രാജിവച്ചതിന് പിന്നാലെ പത്മജ വേണുഗോപാൽ പ്രതികരിച്ചത്. ആ തെറ്റ് ഇപ്പോൾ തിരുത്തുകയാണെന്നും അവർ പറഞ്ഞു. പാർട്ടി നേതൃത്വത്തിന് രാജിക്കത്തും സമർപ്പിച്ചു.
ബിജെപിയുടെ ആശയങ്ങള്‍ പഠിക്കാതെ എടുത്തുചാടുകയായിരുന്നു. തന്റെ തീരുമാനം ആദ്യം അറിയിച്ചത് കെ. മുരളീധരനെയാണെന്നും പദവി കിട്ടാത്തതിനാലല്ല രാജിയെന്നും പത്മജ പറഞ്ഞു. ബിജെപി വാഗ്ദാനമൊന്നും നൽകിയിരുന്നില്ലെന്നും പത്മജ കൂട്ടിച്ചേർത്തു.




