യുഎഇയിൽ തണുപ്പ് കൂടുന്നു; തീരദേശങ്ങളിൽ മഴ സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്

യുഎഇയിൽ ഇന്ന് ഭാഗികമായി മേഘാവൃതമായ കാലാവസ്ഥയായിരിക്കുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൻ്റെ മുന്നറിയിപ്പ്. ചില സമയങ്ങളിൽ ആകാശം പൂർണ്ണമായും മേഘാവൃതമാകാനും രാജ്യത്തിന്റെ വടക്കൻ, കിഴക്കൻ, തീരദേശ മേഖലകളിൽ നേരിയ മഴ ലഭിക്കാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ പ്രവചനത്തിൽ വ്യക്തമാക്കുന്നു.
രാജ്യത്തുടനീളം തണുത്ത കാലാവസ്ഥ തുടരുന്നതിനാൽ താപനിലയിൽ നേരിയ കുറവുണ്ടാകും. അബുദാബിയിൽ കുറഞ്ഞ താപനില 22 ഡിഗ്രി സെൽഷ്യസും ദുബായിൽ 23 ഡിഗ്രി സെൽഷ്യസും ആയിരിക്കുമെന്നാണ് പ്രവചനം. റാസൽഖൈമ, അൽ റുവൈസ് എന്നിവിടങ്ങളിൽ താപനില 19 ഡിഗ്രി സെൽഷ്യസ് വരെ താഴാൻ സാധ്യതയുണ്ട്.
മണിക്കൂറിൽ 10 മുതൽ 25 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്. ചില സമയങ്ങളിൽ കാറ്റിന്റെ വേഗത മണിക്കൂറിൽ 40 കിലോമീറ്റർ വരെയായി ഉയർന്നേക്കാം. അറബിക്കടലിൽ തിരമാലകൾ നേരിയതോ മിതമായതോ ആയ നിലയിലായിരിക്കും. ഒമാൻ ഉൾക്കടലിൽ കടൽ പൊതുവെ ശാന്തമായിരിക്കുമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.




