Uncategorized

വടകര എം.ഡി.എം.എ കേസിലെ മുഖ്യപ്രതി ഷിന്റോ കണ്ണൂരിലെ ലഹരി കേസിലും അറസ്റ്റിൽ

കണ്ണൂർ: വടകര എം.ഡി.എം.എ കേസിലെ മുഖ്യപ്രതിയായ ഷിന്റോയെ കണ്ണൂരിലെ ലഹരി മരുന്ന് കേസിലും പോലീസ് അറസ്റ്റ് ചെയ്തു. 51.54 ഗ്രാം എം.ഡി.എം.എയുമായി മൂന്ന് പേർ പിടിയിലായ കേസിലാണ് കണ്ണൂർ ടൗൺ പോലീസ് ഇയാളുടെ അറസ്റ്റ് ഔദ്യോഗികമായി രേഖപ്പെടുത്തിയത്.
നേരത്തെ ഹൈദരാബാദ് പോലീസാണ് ഷിന്റോയെ പിടികൂടിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കണ്ണൂരിലെ ലഹരി ഇടപാടുകളിലും ഇയാൾക്ക് നിർണ്ണായക പങ്കുണ്ടെന്ന് വ്യക്തമായത്. പ്രതിയെ കൂടുതൽ ചോദ്യം ചെയ്തുവരികയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button