Uncategorized

വരാപ്പുഴയിൽ രണ്ടാം ഭാര്യയെ പിറ്റ്ബുൾ നായയെക്കൊണ്ട് കടിപ്പിച്ചെന്ന് പരാതി; ഭർത്താവ് അറസ്റ്റിൽ, മദ്യപിച്ച് മർദനം പതിവെന്ന് ഭാര്യ

വരാപ്പുഴ: എറണാകുളം വരാപ്പുഴയിൽ ഭാര്യയെ ക്രൂരമായി മർദിച്ചശേഷം വീട്ടിൽ വളർത്തുന്ന നായയെക്കൊണ്ട് കടിപ്പിച്ചെന്ന പരാതിയിൽ ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ആലങ്ങാട് കരിങ്ങാംതുരുത്തിൽ മാളോത്ത് പള്ളിക്ക് സമീപം അറയ്ക്കപ്പാട്ട് വീട്ടിൽ സുനിൽ (58) ആണ് അറസ്റ്റിലായത്. ഭാര്യ ഷൈനി (55) നൽകിയ പരാതിയെത്തുടർന്നാണ് വരാപ്പുഴ പൊലീസ് നടപടി സ്വീകരിച്ചത്. മദ്യപിച്ചിരിക്കുമ്പോഴും അല്ലാത്തപ്പോഴും ഭർത്താവ് തന്നെ പതിവായി മർദിക്കാറുണ്ടെന്നാണ് ഷൈനിയുടെ പരാതിയിൽ ആരോപിക്കുന്നു. രണ്ടു ദിവസം മുമ്പ് ഭർത്താവ് തന്നെ മുഖത്തടിക്കുകയും ക്രൂരമായി മർദിക്കുകയും ചെയ്തു. പിന്നാലെ വീട്ടിൽ വളർത്തുന്ന പിറ്റ്ബുൾ ഇനത്തിൽപ്പെട്ട നായയെക്കൊണ്ട് കടിപ്പിച്ചെന്നും ഷൈനി പൊലീസിനെ അറിയിച്ചു.

നായയുടെ കടിയേറ്റതിനെ തുടർന്ന് പറവൂർ ഗവൺമെന്റ് ആശുപത്രിയിൽ ചികിത്സ തേടിയ ഷൈനിക്ക് പ്രതിരോധ കുത്തിവെപ്പും എടുക്കേണ്ടിവന്നു. മുഖത്തേറ്റ അടിയിൽ മൂക്കിന്റെ എല്ലിന് പൊട്ടലുണ്ടായതായും പരാതിയിലുണ്ട്. ഷൈനിയുടെ മൊബൈൽ ഫോൺ സുനിൽ എറിഞ്ഞുതകർത്തിരുന്നു. ഇക്കാര്യം സുനിലിന്റെ സുഹൃത്തുക്കളോട് പറഞ്ഞതാണ് മർദനത്തിന് കാരണമായതെന്നും പരാതിയിൽ വ്യക്തമാക്കുന്നു. ചേന്നൂർ സ്വദേശിനിയായ ഷൈനിയുടെ രണ്ടാം വിവാഹമാണ് സുനിലുമായുള്ളത്. പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത വരാപ്പുഴ പൊലീസ് സുനിലിനെ അറസ്റ്റ് ചെയ്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button