Uncategorized

സർക്കാരിന്റെ ക്രൂരത; ​ഗുരുതരാവസ്ഥയിൽ തുടരുന്ന എൽപിഎസ്ടി നേതാവ് വളർമതിയെ ഐസിയുവിൽ നിന്ന് മാറ്റാൻ നിർദ്ദേശം

തിരുവനന്തപുരം: എൽപിഎസ്ടി റാങ്ക് ലിസ്റ്റുകാരുടെ സമരത്തെ അടിച്ചമർത്താൻ വഴിവിട്ട നീക്കം നടത്തി യുഡിഎഫ് സർക്കാർ. 20 ദിവസമായി നിരാഹാരം കിടക്കുന്ന വളർമതിയുടെ ആരോഗ്യ അവസ്ഥ മോശമായി തുടരുന്ന സാഹചര്യത്തിലും വാർഡിലേക്ക് മാറ്റാൻ സർക്കാർ നിർദ്ദേശം നൽകിയതായി പരാതി. ജനറൽ ആശുപത്രി ഐസിയുവിൽ തുടരുന്ന വളർമതിയുടെ ആരോഗ്യസ്ഥിതി മോശം എന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കിയതിന് പിന്നാലെയാണ് സർക്കാരിന്റെ നീക്കം.കൂട്ടിരിപ്പുകാരോട് പോലും അറിയിക്കാതെയാണ് തിടുക്കപ്പെട്ട് വാർഡിലേക്ക് മാറ്റാൻ ശ്രമിച്ചത്. തുടർന്ന് ഉദ്യോഗാർത്ഥികൾ പ്രതിഷേധം കടിപ്പിച്ചതോടെയും ആർഎംഒ ഇടപെട്ടതോടെയും ആണ് സർക്കാർ നീക്കം ഉപേക്ഷിച്ചത്. സർക്കാരിന്റെ വഞ്ചനപരമായ സമീപനത്തിനെതിരെയായ എൽ പി എസ് ടി ഉദ്യോഗാർത്ഥികളുടെ അനിശ്ചിതകാല സമരം 133 ദിവസമാണ് ഇന്ന്. വളർമതിയുടെ നിരാഹാരം 21 ദിവസവും ജയകൃഷ്ണന്റെ നിരാഹാരം നാലാം ദിവസവും തുടരുന്നു. വളർമതിയുടെ ജീവൻ വെച്ച് പന്താടുന്ന സർക്കാർ നീക്കം അവസാനിപ്പിച്ച് വിഷയം അടിയന്തരമായി പരിഹരിക്കാൻ സർക്കാർ ഇടപെടണമെന്നും ഉദ്യോഗാർത്ഥികൾ ആവശ്യപ്പെട്ടു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button