Uncategorized

എട്ട് മാസത്തിനിടെ അമേരിക്ക വിടേണ്ടി വന്നത് 4.83 ലക്ഷം പേർക്ക്; ട്രംപ് ഭരണത്തിൽ നാടുകടത്തപ്പെട്ടവരുടെ എണ്ണം റെക്കോർഡിലേക്ക്

അമേരിക്കയിൽ ഡൊണാൾഡ് ട്രംപ് അധികാരമേറ്റതോടെ നാടുകടത്തിയവരുടെ എണ്ണം റെക്കോർഡിലേക്ക്. കഴിഞ്ഞ എട്ട് മാസത്തിനിടെ 4.83 ലക്ഷം ജനങ്ങളെയാണ് നാടുകടത്തിയതെന്നാണ് റിപ്പോർട്ട്. അമേരിക്കയിൽ കുടിയേറ്റ നിയമങ്ങൾ കർശനമാക്കിയതോടെയാണിത്. യു എസ് ഡിപ്പാർട്ട്‌മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റിയാണ് ഈ കണക്കുകൾ പുറത്തുവിട്ടിരിക്കുന്നത്. കഴിഞ്ഞ വർഷങ്ങളിലെ കണക്കുകൾ പരിശോധിക്കുമ്പോൾ നാടുകടത്തിയവരുടെ എണ്ണത്തിൽ വൻ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്.

ബരാക് ഒബാമ പ്രസിഡന്റായിരുന്ന കാലത്ത് (2014) 4,05,090 പേരെയാണ് അമേരിക്കയിൽ നിന്ന് നാടുകടത്തിയത്. എന്നാൽ ജോ ബൈഡൻ പ്രസിഡന്റായിരുന്ന കാലത്തെ (2024) അപേക്ഷിച്ച് നാടുകടത്തലിൽ 78 ശതമാനം വർധനവുണ്ടായതായും റിപ്പോർട്ടിൽ പരാമർശിക്കുന്നു. കുടിയേറ്റ നിയമങ്ങൾ നടപ്പാക്കുന്നതിൽ ട്രംപ് ഭരണകൂടം സ്വീകരിച്ച കർശന സമീപനത്തിന്റെ പ്രതിഫലനമായാണ് ഈ മാറ്റം വിലയിരുത്തപ്പെടുന്നത്.

ലോകം സ്തംഭിച്ച 36 മണിക്കൂർ ; തകരാർ പരിഹരിച്ചു, മൈക്രോസോഫ്റ്റ് സേവനങ്ങൾ പുനഃസ്ഥാപിച്ചു
ട്രംപ് അധികാരമേറ്റതോടെ തൊഴിൽ സ്ഥലങ്ങൾ, താമസ കേന്ദ്രങ്ങൾ, പൊതുസ്ഥലങ്ങൾ എന്നിവിടങ്ങളിൽ കുടിയേറ്റ നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനുള്ള നടപടികളും വ്യാപിപ്പിച്ചിരുന്നു. ഇത് നിരവധി കുടിയേറ്റ കുടുംബങ്ങളെയും ആശങ്കയിലായതായി മനുഷ്യാവകാശ സംഘടനകൾ അറിയിച്ചിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button