Uncategorized
കൊയിലാണ്ടിയിൽ മൂന്നുവയസുകാരനെ അംഗനവാടി ജീവനക്കാരി മർദ്ദിച്ച സംഭവം; ബാലാവകാശ കമ്മീഷൻ കേസെടുത്തു

കോഴിക്കോട്: കൊയിലാണ്ടിയിൽ മൂന്നുവയസുകാരനെ അംഗനവാടി ജീവനക്കാരി മർദ്ദിച്ച സംഭവത്തിൽ ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് കേസ്. മലവിസർജ്ജനം നടത്തിയതിന് അടിച്ചുവെന്നാണ് പരാതി. ജില്ലാ പൊലീസ് മേധാവി, ജില്ലാ ശിശു സംരക്ഷണ ഓഫീസർ, ഐസിഡിഎസ് ജില്ലാ പ്രോഗ്രാം മാനേജർ എന്നിവരോട് കമ്മിഷൻ വിശദീകരണം ആവശ്യപ്പെട്ടിരിക്കുകയാണ്.ജീവനക്കാരി തല്ലിയെന്ന് കുട്ടി മാതാപിതാക്കളോട് കരഞ്ഞു പറയുന്ന ദൃശ്യങ്ങൾ കൈരളി ന്യൂസിന് ലഭിച്ചു. കുട്ടിയുടെ മാതാപിതാക്കളുടെയും ബന്ധുക്കളുടെയും പരാതിയെ തുടർന്ന് കൊയിലാണ്ടി പൊലീസ് അധ്യാപികയ്‌ക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൂടാതെ, ചൈൽഡ് ലൈൻ പ്രവർത്തകരും ഐ.സി.ഡി.എസ് അധികൃതരും കുട്ടിയുടെ വീട്ടിലെത്തി വിവരങ്ങൾ ശേഖരിച്ചു.




