വീണ്ടും യൂ ടേൺ; ബാലഗോകുലത്തിന്റെ പ്രസിദ്ധീകരണത്തിന് സ്കോളർഷിപ്പ് മത്സരത്തിന് അനുമതി നൽകിയ സംഭവം, വിവാദമായതോടെ റദ്ദാക്കി

തിരുവനന്തപുരം: സംഘപരിവാർ പ്രസിദ്ധീകരണമായ മയിൽപ്പീലി സ്കോളർഷിപ്പ് മത്സരം സംഘടിപ്പിക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർ അനുമതി നൽകിയത് റദ്ദാക്കാൻ നിർദ്ദേശം നൽകി വിദ്യാഭ്യാസ മന്ത്രി. അനുമതി റദ്ദാക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് മന്ത്രി എൻ ഷംസുദ്ദീൻ നിർദ്ദേശം നൽകിയിരിക്കുകയാണ്.യു.പി, ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി യംഗ് സ്കോളർ എക്സാം എന്ന പേരിലാണ് സ്കോളർഷിപ്പ് പദ്ധതി അവതരിപ്പിച്ചിരുന്നുത്. കോൺഗ്രസ് – സംഘപരിവാർ ഡീലാണ് ഇതോടെ പൊളിഞ്ഞിരിക്കുന്നത്.
പഠന സമയം നഷ്ടപ്പെടാതെയും ഫീസ് ഈടാക്കാതെയും മത്സരങ്ങൾ നടത്തണമെന്നായിരുന്നു നിർദ്ദേശം. ദേശീയ അധ്യാപക പരിഷത്ത് മയിൽപ്പീലി മാസികയുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നതെന്നായിരുന്നു വാദം. ബാലഗോകുലത്തിന്റെ പ്രസിദ്ധീകരണമാണ് മയിൽപ്പീലി മാസിക. സിനിമാ താരം ഉണ്ണി മുകുന്ദനെയാണ് പദ്ധതിയുടെ ബ്രാൻഡ് അംബാസഡറായി തെരഞ്ഞെടുത്തത്. ഇതാദ്യമായാണ് സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ വിദ്യാർഥികൾക്കായി എൻ ടി യുവിൻ്റെ നേതൃത്വത്തിൽ സ്കോളർഷിപ്പ് മത്സരം സംഘടിപ്പിക്കുന്നതെന്നായിരുന്ന മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.




