നിറപുത്തരി ഉത്സവത്തിന്റെ ഭാഗമായി ശബരിമല ക്ഷേത്രനട ബുധനാഴ്ച തുറന്നു. തന്ത്രി കണ്ഠര് രാജീവരുടെയും മകൻ കണ്ഠര് ബ്രഹ്മദത്തന്റെയും മുഖ്യകാർമികത്വത്തിൽ മേൽശാന്തി കെ ജയരാമൻ നമ്പൂതിരി ശ്രീകോവിൽ നടതുറന്ന് ദീപം തെളിച്ചു. വ്യാഴാഴ്ച പുലർച്ചെ 5.45നും 6.15-നും മധ്യേയാണ് നിറപുത്തരി.
സന്നിധാനത്ത് ട്രേകളില്‍ നെൽകൃഷി ചെയ്തത് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ അനന്തഗോപന്റെ നേതൃത്വത്തില്‍ കൊയ്തെടുത്ത കതിരുകൾ പൂജയ്ക്ക് ഉപയോഗിക്കും.