Uncategorized

‘പടക്കങ്ങൾ പൊട്ടിച്ച് ആഘോഷത്തിന്റെ പേരിൽ മറ്റുള്ളവരെ പീഡിപ്പിക്കരുത്, ദീപാവലിക്ക് മൗനം പാലിച്ചത് ഹിന്ദുവിരുദ്ധയാക്കുമെന്ന് ഭയന്ന്’: നടി രേണു ദേശായി

ദീപാവലിക്ക് ശേഷവും സമയപരിധിയോ സുരക്ഷയോ പാലിക്കാതെ തുടർച്ചയായി പടക്കം പൊട്ടിക്കുന്നതിനെതിരെ കടുത്ത വിമർശനവുമായി തെലുങ്ക് നടിയും പവൻ കല്യാണിന്റെ മുൻഭാര്യയുമായ രേണു ദേശായി. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു രേണുവി​ന്റെ വിമർശനം.

രാത്രി 11 മണി കഴിഞ്ഞിട്ടും ഉച്ചത്തിൽ പടക്കം പൊട്ടിക്കുന്നത് തുടരുകയാണെന്ന് രേണു കുറിപ്പിൽ പറയുന്നു. ദീപാവലി ദിനത്തിൽ ഇതേക്കുറിച്ച് പ്രതികരിച്ചാൽ തന്നെ ഹിന്ദുവിരുദ്ധ എന്ന് മുദ്രകുത്തുമായിരുന്നു എന്നതിനാലാണ് അന്ന് മൗനം പാലിച്ചതെന്നും എന്നാൽ അതിനു ശേഷമുള്ള ദിവസങ്ങളിൽ രാത്രി വൈകി പടക്കം പൊട്ടിക്കാൻ ഏത് ആഘോഷമാണുള്ളതെന്നും അവർ ചോദിച്ചു. കഴിഞ്ഞ മൂന്ന് ദിവസമായി രാത്രി 1 മണിക്കും 2 മണിക്കും 3 മണിക്കും വരെ ചിലർ പടക്കം പൊട്ടിക്കുന്നതായി സുഹൃത്തുക്കൾ തന്നോട് പറഞ്ഞതായും രേണു കുറിച്ചു.മുതിർന്നവരും നവജാതശിശുക്കളും രോഗികളും അനുഭവിക്കുന്ന പ്രയാസങ്ങൾ കാണാതെ സ്വാർത്ഥമായ സന്തോഷത്തിനുവേണ്ടി മറ്റുള്ളവരെ ബുദ്ധിമുട്ടിക്കരുതെന്ന് രേണു ചൂണ്ടിക്കാട്ടി. രാത്രി 9 മണിയോടെയോ അല്ലെങ്കിൽ പരമാവധി 10 മണിയോടെയോ എങ്കിലും വെടിക്കെട്ട് അവസാനിപ്പിക്കണമെന്നും ആഘോഷങ്ങളുടെ പേരിൽ സഹജീവികളെ പീഡിപ്പിക്കാതെ കുറച്ചുകൂടി കരുണ കാണിക്കണമെന്നും അവർ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button