Uncategorized

സമരത്തെ തുടര്‍ന്ന് ഗതാഗത തടസം; നേതാക്കള്‍ക്കെതിരെ കേസ്

വൈപ്പിന്‍: വല്ലാര്‍പാടം ഡിപി വേള്‍ഡിന്‍റെ ഗേറ്റിന് മുന്നില്‍ സമരം നടത്തിയ സംയുക്ത സമരസമിതി നേതാക്കള്‍ ഉള്‍പ്പെടെ അമ്പതോളം പേര്‍ക്കെതിരെ മുളവുകാട് പൊലിസ് കേസ് എടുത്തു. സമരത്തെ തുടര്‍ന്ന് ഗതാഗതം തടസപ്പെടുത്തിയെന്ന് ആരോപിച്ചാണ് നടപടി.

സമരം ഉദ്ഘാടനം ചെയ്ത ഐഎന്‍ടിയുസി വര്‍ക്കിംഗ് പ്രസിഡന്‍റ് വിവേക് ഹരിദാസ്, സിഐടിയു നേതാവ് വി.എച്ച്. ശിഹാബുദ്ദീന്‍, ജനറല്‍ കണ്‍വീനര്‍ ചാള്‍സ് ജോര്‍ജ്, ബിഎംഎസ് നേതാവ് റെജിമോന്‍ എന്നിവരടക്കമുള്ളവര്‍ക്കെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

ഒരു ദിവസം പലതവണ സ്‌കാനറിലൂടെ കടന്നുപോകേണ്ടി വരുന്നത് ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നുവെന്ന ആശങ്ക ഉയര്‍ത്തിയാണ് ട്രേഡ് യൂണിയന്‍ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സമരം നടത്തിയത്. തൊഴിലാളികളുടെ ആരോഗ്യപ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button