26.1 C
Iritty, IN
November 22, 2024
  • Home
  • Uncategorized
  • കാസർകോട് കഥ തുടരുന്നു, 2 കുട്ടികളുടെ മാതാവായ യുവതി വിവാഹിതനായ യുവാവിനൊപ്പം ഒളിച്ചോടി –
Uncategorized

കാസർകോട് കഥ തുടരുന്നു, 2 കുട്ടികളുടെ മാതാവായ യുവതി വിവാഹിതനായ യുവാവിനൊപ്പം ഒളിച്ചോടി –

കണ്ണൂർ കാസർകോട് ജില്ലകളിൽ വിവാഹിതരായ സ്ത്രീപുരുഷന്മാർ ഇഷ്ടപ്പെട്ട ഇണയോടൊപ്പം ഒളിച്ചോടുന്നത് തുടർക്കഥയായി മാറുന്നു. ഒറ്റപ്പെട്ടു പോകുന്ന പങ്കാളികളോ അനാഥരായി പോകുന്ന കുഞ്ഞുങ്ങളോ ഈ സന്ദർഭത്തിൽ അവരുടെ പരിഗണനയിലില്ല. കഴിഞ്ഞ ദിവസം ചന്തേരയിൽ രണ്ട് കുട്ടികളുടെ മാതാവായ യുവതി വിവാഹിതനായ യുവാവിനൊപ്പം ഒളിച്ചോടി. ചന്തേര പൊലീസ് സ്റ്റേഷൻ പരിധിയിലെ ഹസീന (32) ആണ് കാമുകനായ സമദിനൊപ്പം (37) ഒളിച്ചോടിയത്. ഞായറാഴ്ച ഉച്ചയ്ക്ക് സുഹൃത്തിന്റെ വീട്ടിലേക്ക് പോകുന്നുവെന്ന് പറഞ്ഞാണ് ഹസീന വീടുവിട്ടതെന്ന് ബന്ധുക്കൾ പറഞ്ഞു.

പിന്നീട് തിരിച്ചെത്താതിനെ തുടർന്ന് മാതാവ് ചന്തേര പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. യുവതിയുടെ ഭർത്താവ് ഗൾഫിലാണ്. വുമൺ മിസിംഗിന് കേസെടുത്ത ചന്തേര പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. യുവതിക്ക് 13 വയസുള്ള മകളും എട്ട് വയസുള്ള മകനുമുണ്ട്. സമദിന് ഭാര്യയും 13 വയസുള്ള മകനുമുണ്ട്.

Related posts

അൻവ‍ര്‍ അപമാനിച്ചത് രക്തസാക്ഷി രാജീവ് ഗാന്ധിയെ, ഡിഎൻഎ പരിശോധിക്കണമെന്ന അധിക്ഷേപ പരാമ‍ര്‍ശത്തിൽ കെ.സി വേണുഗോപാൽ

Aswathi Kottiyoor

ഇടുക്കിയിൽ ആംബുലൻസ് തോട്ടിലേക്ക് മറിഞ്ഞ് വയോധികയ്ക്ക് ദാരുണാന്ത്യം;

Aswathi Kottiyoor

കൊട്ടിയൂർ വന്യജീവി സങ്കേതത്തിനു സമീപം വീട്ടുവളപ്പിൽ ചാരായ നിർമ്മാണം നടത്തിയകേസിൽ ഓടിപ്പോയ പ്രതി റിമാന്റിൽ.

Aswathi Kottiyoor
WordPress Image Lightbox