Uncategorized

ശലഭ നിരീക്ഷകൻ നിഷാദ് മണത്തണയെ ശാസ്ത്ര സാഹിത്യ പരിഷത്ത് അനുമോദിച്ചു

​മാലൂർ: അന്താരാഷ്ട്ര ജേണലിൽ അപൂർവ്വ ചിത്രം പ്രസിദ്ധീകരിച്ച പ്രശസ്ത ശലഭ നിരീക്ഷകൻ നിഷാദ് മണത്തണയെ കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പേരാവൂർ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദിച്ചു. വ്യത്യസ്ത ജനുസ്സുകളിൽ പെട്ട പൂമ്പാറ്റകളുടെ ഇണചേരൽ ചിത്രം പകർത്തിയതിനാണ് നിഷാദിന് അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധ ലഭിച്ചത്.
​ശാസ്ത്ര സാഹിത്യ പരിഷത്ത് പേരാവൂർ മേഖല ശാസ്ത്ര സാംസ്കാരികോത്സവത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ച ചടങ്ങിൽ വെച്ച് ജില്ലാ ആസൂത്രണ സമിതി ഉപാധ്യക്ഷൻ ടി. ഗംഗാധരൻ നിഷാദിന് ഉപഹാരം സമർപ്പിച്ചു. പേരാവൂർ കൊട്ടംചുരം സ്വദേശിയാണ് നിഷാദ് മണത്തണ.
​മാലൂർ പഞ്ചായത്ത് പ്രസിഡൻ്റ് സുരേഷ് ബാബു ചടങ്ങിൽ അധ്യക്ഷത വഹിച്ചു. വി.കെ. കുഞ്ഞികൃഷ്ണൻ, വി. ഹൈമാവതി, കെ. ഗോപി, രമ്യ ശ്രീ പ്രജിത്ത്, ഇ. നാരായണൻ, കാഞ്ഞിരോളി രാഘവൻ, കെ. വിനോദ് കുമാർ എന്നിവർ ചടങ്ങിൽ സംസാരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button