കൂടിയോ കുറഞ്ഞോ? ഇന്നത്തെ സ്വർണവില അറിയേണ്ടേ…

കഴിഞ്ഞ ദിവസങ്ങളിൽ സ്വർണവില കുതിച്ചുയരുന്ന കാഴ്ചയാണ് നമ്മൾ കണ്ടത്. സ്വർണം വാങ്ങാൻ പദ്ധതിയിടുന്നവരെ ആശങ്കയിലാക്കുന്നതായിരുന്നു നിരക്ക്. വിവാഹാവശ്യങ്ങൾക്കായും മറ്റ് ആവശ്യങ്ങൾക്കായും സ്വർണം വാങ്ങാൻ കാത്തിരിക്കുന്നവർ ദിവസേനയുള്ള വിലമാറ്റങ്ങൾ ഉറ്റുനോക്കുകയാണ്.
സംസ്ഥാനത്ത് ഇന്ന് നേരിയ മാറ്റം മാത്രമാണ് സ്വർണവിലയിൽ ഉണ്ടായത്. 1,05,192 രൂപയാണ് ഇന്നത്തെ ഒരു പവൻ സ്വർണത്തിന്റെ വില. ഒരു ഗ്രാം സ്വർണത്തിന് 13,149 രൂപയുമാണ്. പണിക്കൂലിയെല്ലാം കൂട്ടി സ്വർണം വാങ്ങുമ്പോൾ 1,21,349 രൂപയോളം വരും.
നവംബർ 5നും 6നും ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക് രേഖപ്പെടുത്തിയെങ്കിലും ഇന്നലെ സ്വർണവില വീണ്ടും കുറഞ്ഞിരുന്നു. രണ്ട് ദിവസമായി തുടർന്ന 1,07,080 രൂപയിൽ നിന്നും ഇന്നലെ ഉച്ചയ്ക്കു ശേഷം 1,05,200 രൂപയായി കുറയുകയായിരുന്നു സ്വർണവില. ജനുവരി 29നായിരുന്നു സ്വർണവില ഈ വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിൽ എത്തിയത്. 1,31,160 രൂപയായിരുന്നു അന്ന് ഒരു പവൻ സ്വർണത്തിന്റെ വില. 2025 ഡിസംബറിലാണ് സ്വർണത്തിന് ഒരു ലക്ഷം രൂപ കടന്നത്. ആഭരണപ്രേമികൾക്കേറ്റ ഏറ്റവും വലിയ തിരിച്ചടിയായിരുന്നു ഇത്.




