Uncategorized
മലയാളി വിദ്യാർഥിനി ദുബായിൽ വാഹനാപകടത്തിൽ മരിച്ചു

ദുബായിൽ വാഹനാപകടത്തിൽ മലയാളി വിദ്യാർഥിനി മരിച്ചു. തൊടുപുഴ സ്വദേശിനി നാഇഫ ബൽക്കീസ് ( 21) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം ദുബായ് റാഷിദിയയിൽ വെച്ചായിരുന്നു അപകടം നടന്നത്.
കാറിൽ നിന്ന് പുറത്തിറങ്ങവെ നാഇഫ ബൽക്കീസിനെ മറ്റൊരു വാഹനം ഇടിക്കുകയായിരുന്നു. ദുബായിൽ ബിസിനസ് നടത്തുന്ന ബിനു ഹമീദിന്റെയും സീനയുടെയും മകളാണ് നാഇഫ ബൽക്കീസ്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.




