Uncategorized

ചിറ്റാറിലെ യുവാവിൻ്റെ മരണം കൊലപാതകം? അവശനിലയിൽ കണ്ടെത്തിയത് വീടിന് സമീപത്തെ കുഴിയിൽ

പത്തനംതിട്ട: ചിറ്റാറിലെ യുവാവിൻ്റെ മരണം കൊലപാതകം എന്ന് സംശയം. 35കാരൻ സന്ദീപാണ് മരിച്ചത്. കഴിഞ്ഞ ദിവസം വീടിന് സമീപത്തെ കുഴിയിൽ അവശനിലയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.

സന്ദീപിന് ഏതെങ്കിലും തരത്തിൽ മർദനമേൽക്കുകയോ ആക്രമിക്കപ്പെടുകയോ ചെയ്തിട്ടുണ്ടോ എന്ന സംശയമാണ് കുടുംബം ഉന്നയിക്കുന്നത്. പക്ഷെ ആശുപത്രിയിൽ എത്തുന്ന ഘട്ടത്തിൽ ശരീരത്തിൽ മുറവികളോ പാടുകളോ ഉണ്ടായിരുന്നില്ലെന്ന് പൊലീസ് പറയുന്നു. എങ്ങനെയാണ് മരണം സംഭവിച്ചതെന്നതിൽ വ്യക്തതയില്ല. സംഭവത്തിൽ പൊലീസ് അസാധാരണ മരണത്തിന് കേസ് എടുത്തിട്ടുണ്ട്.
വീണത് വലിയ കുഴിയിലേക്കല്ലെന്നും അതിനാൽ കുഴിയിലേക്ക് വീണ് മരിക്കാനുള്ള സാധ്യതയില്ലെന്നും പൊലീസ് പറയുന്നുണ്ട്. സന്ദീപിൻ്റെ മരണത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button