Uncategorized
അഭിറാമിന് നാടിന്റെ അന്ത്യാഞ്ജലി; സംസ്കാരം കഴക്കൂട്ടത്തെ ശാന്തിതീരം ശ്‌മശാനത്തിൽ

ശ്രീകാര്യത്തെ അരുംകൊലയിൽ ജീവൻ നഷ്ടമായ 17കാരൻ അഭിറാമിന് നാടിന്റെ അന്ത്യാഞ്ജലി. സംസ്കാരം കഴക്കൂട്ടത്തെ ശാന്തിതീരം ശ്‌മശാനത്തിലാണ്. മൃതദേഹം ഇന്ന് രാവിലെ 11 മണിയോടെ ശ്രീകാര്യത്തെ വീട്ടിലെത്തിച്ചിരുന്നു. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, സിപിഐഎം നേതാവ് വി കെ പ്രശാന്ത് തുടങ്ങിയവർ അഭിറാമിന് അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തിയിരുന്നു.




