Uncategorized

കാലടി സർവകലാശാല വിദ്യാർത്ഥികളുടെ സസ്പെൻഷൻ: ഹർജി നാളെ സുപ്രീം കോടതി പരിഗണിക്കും; അടിയന്തരവാദം ആവശ്യപ്പെട്ടെങ്കിലും അം​ഗീകരിച്ചില്ല

ദില്ലി: കാലടി സർവകലാശാലയിൽ സസ്പെൻഡ് ചെയ്യപ്പെട്ട വിദ്യാർത്ഥികളുടെ ഹർജി നാളെ സുപ്രീം കോടതി പരിഗണിക്കും. ഇന്ന് വാദത്തിന് എടുക്കണമെന്ന ആവശ്യം അംഗീകരിച്ചില്ല. ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിനെതിരെയാണ് ഹർജി നൽകിയത്. അഭിഭാഷകൻ കെ ആർ സുഭാഷ് ചന്ദ്രനാണ് വിദ്യാർത്ഥികൾക്കായി ഹർജി സമർപ്പിച്ചത്.

സർവ്വകലാശാല സസ്പെൻഡ് ചെയ്ത വിദ്യാര്‍ത്ഥികൾക്ക് ഹൈക്കോടതിയിലും വൻ തിരിച്ചടിയായിരുന്നു ഉണ്ടായത്. പരീക്ഷയെഴുതാൻ അനുവദിച്ച ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തവ് ഹൈക്കോടതി ഡിവഷൻ ബെ‍ഞ്ച് റദ്ദാക്കി. ചട്ടവിരുദ്ധമായി തീരുമാനമെടുക്കാൻ വാഴ്സിറ്റിയോട് നിര്‍ദേശിക്കാൻ കോടതികൾക്ക് ആവില്ലെന്ന് ഡിവിഷൻ ബെഞ്ച് വ്യക്തമാക്കുകയായിരുന്നു. കോടതി നടപടി മനുഷ്യത്വ രഹിതമെന്നായിരുന്നു വിദ്യാർത്ഥികളുടെ പ്രതികരണം. വിസി സിസ തോമസിനെതിരായ പ്രതിഷേധത്തിന്‍റെ പേരിൽ സസ്പെൻഷനിലായ 10 എസ്എഫ്ഐ പ്രവർത്തകരെ പരീക്ഷ എഴുതാൻ അനുവദിക്കണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവ് ചട്ടവിരുദ്ധം എന്ന് വ്യക്തമാക്കിയാണ് ജസ്റ്റിസ് അനിൽ കെ നരേന്ദ്രൻ അടങ്ങിയ ബെഞ്ച് ഉത്തരവ് റദ്ദാക്കിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button