Uncategorized

അഭിറാം കൊലക്കേസിൽ പ്രതിയായ 17 കാരനുമായി തെളിവെടുപ്പ്

തിരുവനന്തപുരം: ശ്രീകാര്യം പാങ്ങപ്പാറയിൽ കൊല്ലപ്പെട്ട 17 കാരൻ അഭിറാമിന്റെ മൊബൈൽ ഫോണുൾപ്പെടെ കണ്ടെത്താൻ പൊലീസ്. പ്രതിയായ പതിനേഴുകാരൻ ചൂണ്ടിക്കാണിച്ച സ്ഥലത്ത് തിരച്ചിൽ നടത്തുകയാണ് പൊലീസ്. കേസിൽ മണക്കാട് സ്വദേശിയായ ഐടിഐ വിദ്യാർഥിനി അനന്തയെ (18) അറസ്റ്റ് ചെയ്തു.

സംഭവം നടന്ന സമയത്ത് കൊല്ലപ്പെട്ട അഭിറാം ധരിച്ച ഫോൺ, ഷൂ, ഷർട്ട് എന്നിവ കണ്ടെത്തേണ്ടതുണ്ട്. പ്രതി കൊലയ്ക്ക് ശേഷം വസ്തുക്കൾ തോട്ടിൽ ഉപേക്ഷിച്ചതായാണ് മൊഴി. കേസിൽ മൂന്ന് പേരെയാണ് ഇതുവരെ പ്രതിചേർത്തിട്ടുള്ളത്. അതിൽ ഒന്നാം പ്രതി അഭിറാമിന്റെ സുഹൃത്തായ 17 കാരനും, രണ്ടാം പ്രതി ശ്രീകാര്യം സ്വദേശിയായ ഉമ്മർ ആണ്. ഇയാളുടെ സഹായത്തോടെയാണ് 17 കാരൻ കൊലപാതകം നടത്തിയത്. മൂന്നാം പ്രതിയാണ് കേസിൽ അനന്ത. ഇവർ അഭിറാമിനെ പാങ്ങപ്പാറയിലേക്ക് വിളിച്ചുവരുത്താനായി ഇൻസ്റ്റാഗ്രാമിലൂടെ മെസ്സേജ് അയക്കുകയായിരുന്നു.

കൊല്ലപ്പെട്ട അഭിരാമിന്‍റെ സുഹൃത്തുമായി അനന്തയെന്ന പെണ്‍കുട്ടി പ്രണയത്തിലായിരുന്നു. അഭിറാമിനെ കൊലപ്പെടുത്തിയ 17 കാരനുമായി നേരത്തെ അടുപ്പത്തിലായിരുന്നു ഈ പെണ്‍കുട്ടി. ഇവർ തമ്മിൽ അകൽച്ചയിലായതിന് ശേഷമാണ് അഭിറാമിന്‍റെ സുഹൃത്തുമായി ബന്ധം സ്ഥാപിക്കുന്നത്. അടുത്തിടെ അനന്ത പഴയ കാമുകന് തന്‍റെ ഇപ്പോഴത്തെ കാമുകനൊപ്പമുള്ള ഫോട്ടോ അയച്ച് കൊടുത്തിരുന്നു. ഇതോടെ മുൻ കാമുകന്‍ അനന്തയുടെ പുതിയെ കാമുകനെ കൊലപ്പെടുത്താൻ തീരുമാനിച്ചു. അഭിറാമിന്റ സുഹൃത്താണ് പുതിയ കാമുകൻ. ഇയാളെ വിളിച്ചു വരുത്തതാനാണ് അഭിറാമിനോട് വരാൻ പറഞ്ഞത്. കാമുകിയുടെ ഫോൺ ഇതിനായി രണ്ട് ദിവസത്തേക്ക് വാങ്ങിച്ചു. ഈ ഫോണിൽ നിന്ന് ഇൻസ്റ്റ മെസ്സേജ് അയച്ചു അഭിരാമിനെ വരുത്തി.ഞായറാഴ്ച വൈകിട്ടോടെയാണ് സംഭവം.

പാങ്ങപ്പാറ എത്തിയപ്പോൾ പുതിയ കാമുകനെ വിളിച്ചു വരുത്താൻ അഭിറാം തയ്യാറായില്ല. ഇതേ ചൊല്ലി തർക്കം ഉണ്ടായി. ഇതിനിടയിൽ അച്ഛൻ അഭിറാമിനെ ഫോൺ വിളിച്ചു. പ്രതി ഇത് തടസ്സപ്പെടുത്തി. ഇതോടെ അവിടെ നിന്ന് ഓടി രക്ഷപ്പെടാൻ അഭിറാം ശ്രമിച്ചു. ഇതോടെ മർദ്ദിച്ച ശേഷം ബെൽറ്റ്‌ കൊണ്ട് കഴുത്തിൽ മുറുക്കി. ഇതിന് ശേഷം ഗുണ്ട ഉമറിനെ വിളിച്ചു വരുത്തിയെന്നുമാണ് പ്രതിയുടെ മൊഴി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button