Uncategorized

ഖത്തർ കെഎംസിസി മോഷണക്കേസ്; കുറ്റസമ്മതം നടത്തിയ ബിജെപി നേതാവ് ബാലകൃഷ്ണൻ്റെ രഹസ്യമൊഴി രേഖപ്പെടുത്തും

ഖത്തർ കെഎംസിസി മോഷണക്കേസിൽ കുറ്റസമ്മതം നടത്തിയ ബിജെപി പ്രാദേശിക നേതാവ് ബാലകൃഷ്ണൻ്റെ രഹസ്യമൊഴി അന്വേഷണ സംഘം രേഖപ്പെടുത്തും. ബാലകൃഷ്ണനെ മാപ്പ് സാക്ഷിയാക്കാനുള്ള തീരുമാനത്തിന് പിന്നാലെയാണ് പൊലീസ് നീക്കം.

കെഎംസിസി മോഷണക്കേസിൽ അന്വേഷണം ഇഴഞ്ഞു നീങ്ങുന്നു എന്ന പരാതിക്കിടെയാണ് പൊലീസിൻ്റെ പുതിയ നീക്കം. കേസിൽ കുറ്റസമ്മതം നടത്തിയ കൊയിലാണ്ടിയിലെ ബിജെപി നേതാവ് ബാലകൃഷ്ണൻ്റെ രഹസ്യമൊഴി രേഖപ്പെടുത്തും. തന്നെ ബലിയാടാക്കിയതാണ് എന്ന ബാലക്ഷ്ണൻ്റെ മൊഴി കണക്കിലെടുത്ത് ഇയാളെ മാപ്പു സാക്ഷിയാക്കാനാണ് പൊലീസ് നീക്കം. ഇതിനായി അപേക്ഷ കോടതിയിൽ നൽകും.

അതേസമയം, ലീഗിൽ നിന്ന് പുറത്താക്കിയ റോട്ടാന റസാഖിനെ കേസിൽ പ്രതി ചേർത്തെങ്കിലും ഇതുവരെയും പിടികൂടാൻ സാധിച്ചിട്ടില്ല. ഇയാൾ ഉൾപ്പെടെ ആകെ 8 പ്രതികളാണ് കേസിൽ ഉള്ളത്. സ്റ്റേഷനിൽ എത്തി കീഴടങ്ങിയ ബാലകൃഷണനെ അല്ലാതെ ഒരാളെയും പിടികൂടാൻ ഇതുവരെ പൊലീനിന് സാധിച്ചിട്ടില്ല. പ്രതികളെ പിടികൂടാനോ നഷ്ടപ്പെട്ട പണം കണ്ടെത്താൻ പൊലീസ് ഒരു ശ്രമവും നടത്തുന്നില്ല എന്ന അക്ഷപവും ഉയരുന്നുണ്ട്. റൊട്ടാന റസാഖിനൊപ്പം ഖമറുദ്ധീനെ കൂടി കേസിൽ കഴിഞ്ഞ ദിവസം പ്രതിചേർത്തിരുന്നു. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടെന്ന സംശയത്തിൽ തന്നെയാണ് പൊലീസ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button