Uncategorized

കേളകം സാൻജോസ് വെൽഫെയർ സൊസൈറ്റി വാർഷിക പൊതുയോഗവും ആരോഗ്യ സെമിനാറും സംഘടിപ്പിച്ചു

​കേളകം: കേളകം സാൻജോസ് വെൽഫെയർ സൊസൈറ്റിയുടെ രണ്ടാമത് വാർഷിക പൊതുയോഗവും ആരോഗ്യ സെമിനാറും കേളകം സാൻജോസ് ഓഡിറ്റോറിയത്തിൽ വച്ച് പ്രൗഢഗംഭീരമായി നടന്നു. പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം കേളകം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിസി ജോസഫ് നിർവ്വഹിച്ചു. ​സാൻജോസ് വെൽഫെയർ സൊസൈറ്റി പ്രസിഡന്റ് പേഴുംകാട്ടിൽ സണ്ണി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറി പ്രവീൺ കൊല്ലറത്ത് വാർഷിക റിപ്പോർട്ടും ട്രഷറർ പി. വി. മാനുവൽ വരവ് ചെലവ് കണക്കുകളും അവതരിപ്പിച്ചു. SWS രക്ഷാധികാരി ഫാദർ മാത്യൂ പെരുമാട്ടിക്കുന്നേൽ ചടങ്ങിൽ അനുഗ്രഹ പ്രഭാഷണം നടത്തി. ​തുടർന്ന് നടന്ന ആരോഗ്യ സെമിനാറിന് ഡോക്ടർ അജയ് തോമസ് നേതൃത്വം നൽകി. പരിപാടിയിൽ കെ. ജി. ജെയിംസ്, എലിസബത്ത് ചോലമറ്റം തുടങ്ങിയ പ്രമുഖർ പങ്കെടുത്തു സംസാരിച്ചു. പൊതുയോഗത്തിന് ശേഷം സൊസൈറ്റി അംഗങ്ങൾ അവതരിപ്പിച്ച വിവിധ കലാപരിപാടികളും അരങ്ങേറി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button