Uncategorized

സംസ്ഥാനത്ത് സ്വകാര്യ ബസ് ഉടമകൾ സമരത്തിലേക്ക്; നവംബര്‍ 3 മുതല്‍ സര്‍വീസുകള്‍ നിര്‍ത്തും

തിരുവനന്തപുരം: സംസ്ഥാനത്ത് നവംബര്‍ 3 മുതല്‍ സ്വകാര്യ ബസ്സുകള്‍ സര്‍വീസുകള്‍ നിര്‍ത്തും. കെഎസ്ആര്‍ടിസി ബസുകളിലെ പ്രിയദര്‍ശിനി സര്‍വീസ് മൂലമുണ്ടായ നഷ്ടത്തിന് സര്‍ക്കാര്‍ പരിഹാരം കാണാത്തതില്‍ പ്രതിഷേധിച്ചാണ് തീരുമാനം. പാലക്കാട് ചേര്‍ന്ന സംയുക്ത സ്വകാര്യ ബസ് ഉടമകളുടെ യോഗത്തിലാണ് തീരുമാനം. ഒക്ടോബര്‍ 10ന് ഗതാഗത മന്ത്രിയുമായി ചര്‍ച്ച നടത്തിയെങ്കിലും അനുകൂല തീരുമാനം ഉണ്ടാവാത്തതിനാലാണ് സമര പ്രഖ്യാപനമെന്ന് ബസ് ഉടമകള്‍ പറഞ്ഞു.

സെപ്റ്റംബര്‍ 2 ന് സര്‍ക്കാര്‍ നിയോഗിച്ച പ്രത്യേക കമ്മീഷന്‍ തന്നെ സ്വകാര്യ ബസ് മേഖലയുടെ നഷ്ടം പരിഹരിക്കാന്‍ സര്‍ക്കാരിന് മുന്നില്‍ നിര്‍ദേശങ്ങള്‍ വെച്ചിരുന്നു. ഒരു നിര്‍ദ്ദേശവും പാലിക്കാനും നടപ്പാക്കാനും സര്‍ക്കാര്‍ ശ്രമിക്കുന്നില്ല. സമരം ഒഴിവാക്കാന്‍ ശ്രമിച്ചു, യാത്രക്കാരെ ബുദ്ധിമുട്ടിക്കരുത് എന്നതാണ് ബസ്സുടമകളുടെ നിലപാട്. എന്നാല്‍ സര്‍ക്കാര്‍ സഹായിക്കാന്‍ തയ്യാറാവുന്നില്ലെന്ന് ബസ്സുടമകള്‍ കുറ്റപ്പെടുത്തി.ഗതാഗത വകുപ്പ് മന്ത്രി കെഎസ്ആര്‍ടിസിക്കു വേണ്ടി മാത്രമുള്ളതാണെന്ന് സ്വകാര്യ ബസ് ഉടമകള്‍ ആരോപിച്ചു. സ്വകാര്യ ബസ് മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ നേരത്തെ ഒരു കമ്മീഷനെ നിയോഗിച്ചിരുന്നു. വീണ്ടും കമ്മീഷനെ നിയോഗിച്ച സര്‍ക്കാര്‍ നടപടിയെ അംഗീകരിക്കില്ലെന്ന് ബസ് ഉടമ സംയുക്ത സമിതി അറിയിച്ചു. കമ്മീഷനെ നിയോഗിക്കുന്നതിന് പകരം പ്രശ്‌നങ്ങള്‍ക്ക് അടിയന്തര പരിഹാരം കാണുകയാണ് വേണ്ടത്. പ്രിയദര്‍ശിനി വന്നതോടെ 4 മാസം കൊണ്ട് 12 കോടി രൂപയുടെ നഷ്ടമാണുണ്ടായത്. 400 ബസ്സുകള്‍ പൂര്‍ണമായി സര്‍വീസ് നിര്‍ത്തി. 3000 ബസുകള്‍ സര്‍വീസ് വെട്ടിക്കുറക്കുകയും ചെയ്തുവെന്ന് സ്വകാര്യ ബസ്സുടമകള്‍ ആരോപിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button