Uncategorized

നീന്തൽ പരിശീലനത്തിനിടെ വിദ്യാർത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം, പ്രതി അറസ്റ്റിൽ

തിരുവനന്തപുരം: വർക്കലയിൽ നീന്തൽ പരിശീലനത്തിനിടെ എട്ടാം ക്ലാസുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ പ്രതി അറസ്റ്റിൽ. തിരുവനന്തപുരം പുഞ്ചക്കരി സ്വദേശിയും നീന്തൽ പരിശീലകനുമായ ശരത് ചന്ദ്രനാണ് പോലീസിന്‍റെ പിടിയിലായത്. നീന്തൽ പരിശീലനത്തിനിടെ വെള്ളത്തിനടിയിൽവെച്ച് അധ്യാപകൻ ലൈംഗികാതിക്രമം നടത്തിയെന്നാണ് കുട്ടിയുടെ പരാതി. സംഭവത്തെ തുടർന്ന് സ്കൂൾ മാനേജ്മെന്‍റ് പരിശീലകനെ സ്കൂളിൽ നിന്നും പുറത്താക്കി.

കൗൺസിലിങ്ങിനിടെയാണ് കുട്ടി അതിക്രമത്തിന്‍റെ വിവരങ്ങൾ പുറത്തു പറയുന്നത്. സംഭവത്തിൽ സ്കൂൾ അധികൃതർക്ക് വീഴ്ച പറ്റിയതായി ആരോപണം. അധ്യാപകനെ പുറത്താക്കിയെങ്കിലും പീഡന വിവരം പോലീസിൽ അറിയിച്ചില്ല എന്നാണ് സ്കൂളിനെതിരെയുള്ള ആരോപണം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button