Uncategorized

മാസപ്പടിക്കേസിൽ എഫ്ഐആർ ഇടണമെന്ന ഉത്തരവിനെതിരെ പിണറായി സമർപ്പിച്ച അപ്പീൽ ഇന്ന് ഹൈക്കോടതി പരിഗണിക്കും, എതിർക്കാൻ ഇഡി

കൊച്ചി. സിഎംആ‍‍എൽ എക്സാലോജിക് മാസപ്പടിക്കേസിൽ FIR രജിസ്റ്റർ ചെയ്യണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ പിണറായി വിജയൻ ഉൾപ്പെടെയുള്ളവർ നൽകിയ അപ്പീൽ ഇന്ന് ഹൈക്കോടതി പരി​ഗണിക്കും..ജസ്റ്റിസ് കെ.നടരാജൻ അധ്യക്ഷനായ ബെഞ്ചാണ് കേസ് പരി​ഗണിക്കുന്നത്.കോടതി നടപടികൾ നിരീക്ഷിച്ച ശേഷം തുടർ നീക്കം നടത്താനാണ് ഇഡിയുടെ തീരുമാനം. വിജിലൻസ് അന്വേഷണത്തിന് സുപ്രീംകോടതിയുടെ താല്ക്കാലിക സ്റ്റേ ഉണ്ടായ കാര്യം പിണറായി ഹൈക്കോടതിയെ അറിയിക്കും. എതിർപാ‍ർട്ടിയുടെ ഭാ​ഗം കേൾക്കാതെ എങ്ങനെ എഫ്ഐആ‍ർ ഇട്ടു എന്നതുൾപ്പടെ സ‍‍ർക്കാരിനെതിരെ അതിരൂക്ഷവിമ‍ർശനമാണ് സുപ്രീംകോടതി അന്ന് നടത്തിയത്. കഴിഞ്ഞ വെള്ളിയാഴ്ച നേരിട്ട് ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ നിയമസഭാ സമ്മേളനവും സുപ്രീംകോടതിയിലെ കേസും ചൂണ്ടിക്കാട്ടി ഹാജരാകാൻ കഴിയില്ലെന്ന് വ്യക്തമാക്കിയിരുന്നു. പിണറായി ഉൾപ്പടെയുള്ളവർ മുതിർന്ന അഭിഭാഷകരെ എത്തിച്ച് ശക്തമായ വാദങ്ങളുയർത്തും. അപ്പീൽ നൽകാനുള്ള അവകാശം വ്യക്തമാക്കിയ സുപ്രീംകോടതി ഉത്തരവിലെ പരാമർശങ്ങൽ അനുകൂലമെന്നാണ് പിണറായിയുടെ വിലയിരുത്തൽ. ഹൈക്കോടതി അപ്പീൽ പരിഗണിക്കുമ്പോൾ കേസിലെ EDD അന്വേഷണം ഉൾപ്പടെ എല്ലാ തുടർനടപടികളും നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെടും. അന്വേഷണത്തിന് തടസ്സമില്ലെന്ന് തന്നെയാണ് ഇഡി നിലപാട്. പിണറായിക്കെതിരെ PMLA 66(2) പ്രകാരമുള്ള ഇഡിയുടെ വിവരകൈമാറ്റം സുപ്രീംകോടതി അസാധുവാക്കിയിട്ടില്ല. തെളിവുകൾ നിലനിൽക്കും. ECIR ന്റെ നിയമസാധുതയും ചോദ്യം ചെയ്യപ്പെട്ടിട്ടില്ല. ഇതാണ് ഇഡി വിലയിരുത്തൽ. സ്പെഷ്യൽ ഡയറക്ടറുടെ നേതൃത്വത്തിൽ കൊച്ചി ഇഡി ഓഫീസിൽ കേസിന്റെ പുരോഗതി വിലയിരുത്തിയിരുന്നു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button