Uncategorized

ചേരാനെല്ലൂര്‍ വാഹനാപകടം; 17കാരന് ജാമ്യം, സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു

കൊച്ചി: ചേരാനെല്ലൂരില്‍ ഒരാളുടെ മരണത്തിലേക്ക് നയിച്ച വാഹനാപകടക്കേസില്‍ വാഹനം ഓടിച്ച പതിനേഴുകാരന് ജാമ്യം. സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. അഡീഷണല്‍ ജഡ്ജിയുടെ മകന്‍ ഓടിച്ച ബെന്‍സ് കാര്‍ ഇടിച്ചാണ് മാഞ്ഞാലി സ്വദേശി ജയബാലകൃഷ്ണനാണ് മരിച്ചത്. അമിതവേഗത്തിലായിരുന്നു വാഹനം എന്നാണ് പ്രാഥമിക നിഗമനം. മഴ ഉണ്ടായിരുന്നതിനാല്‍ മുന്നില്‍പോയിരുന്ന വാഹനം കണ്ടില്ലെന്നാണ് 17കാരന്റെ മൊഴി. പ്രായപൂര്‍ത്തിയാകാത്ത മകന് വാഹനം കൈമാറിയതിന് ജഡ്ജിക്കെതിരെയും കേസെടുക്കും.

അതേസമയം ജയബാലകൃഷ്ണന്റെ കുടുംബം കേസില്‍ അട്ടിമറി ആരോപിച്ചു. സംഭവം അറിഞ്ഞ് സ്റ്റേഷനില്‍ എത്തിയ തങ്ങളോട് ജഡ്ജി കയര്‍ത്ത് സംസാരിച്ചെന്നും ബന്ധു വ്യക്തമാക്കി.

17 കാരന്റെ ഫോട്ടോ എടുത്തപ്പോള്‍ അത് പെട്ടെന്ന് തന്നെ ഡിലീറ്റ് ചെയ്യണമെന്നും അല്ലെങ്കില്‍ തനിക്ക് പ്രശ്നം ആകുമെന്നും പൊലീസ് പറഞ്ഞതായും ബന്ധു ആരോപിച്ചു. തന്റെ കയ്യില്‍ നിന്ന് ഫോണ്‍ പിടിച്ച് വാങ്ങി ഫോട്ടോ ഡിലീറ്റ് ചെയ്തു. വെള്ളക്കെട്ട് ഉണ്ടായതുകൊണ്ടാണ് അപകടം നടന്നതെന്ന് ജഡ്ജി പറഞ്ഞു. എന്നാല്‍ കണ്ടൈനര്‍ റോഡില്‍ ഒരു വെള്ളക്കെട്ടും ഉണ്ടായിരുന്നില്ലെന്നും വെള്ളം ഒഴുകി പോകാന്‍ സ്ഥലമുള്ള ഇടത്താണ് അപകടം നടന്നതെന്നും ബന്ധുക്കള്‍ പറഞ്ഞു.തട്ടുകട നടത്തുകയായിരുന്ന ജയബാലകൃഷ്ണന്‍ പുലര്‍ച്ചെ കട അടച്ചതിന് ശേഷം വീട്ടിലേക്ക് മടങ്ങവെയാണ് അപകടമുണ്ടാകുന്നത്. 17 കാരന്‍ ഓടിച്ച ബെന്‍സ് കാര്‍ അമിത വേഗതയില്‍ എത്തി അദ്ദേഹത്തെ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ദൂരേക്ക് ജയബാലകൃഷ്ണന്‍ തെറിച്ച് പോയിരുന്നു. പിന്നീട് ആളുകള്‍ ചേര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇടിയുടെ ആഘാതം വലുതായിരുന്നു എന്ന് സ്‌കൂട്ടറിന്റേയും കാറിന്റേയും നിലവിലെ അവസ്ഥ പരിശോധിക്കുമ്പോള്‍ വ്യക്തമാകുന്നതാണ്. ഈ ബെന്‍സ് വാഹനം വളരെ പെട്ടെന്ന് തന്നെ അവിടെ നിന്ന് മാറ്റുകയും തഴെ സര്‍വീസ് റോഡിലേക്ക് ഇടുകയും ചെയ്തിരുന്നു. വാഹനത്തിന്റെ നമ്പര്‍ നീക്കം ചെയ്യുകയും ചെയ്തിട്ടുണ്ട്. വാഹനം പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവരാതെ ഇങ്ങനെ ചെയ്തത് എന്തിനെന്നതിലും സംശയം ഉയരുന്നുണ്ട്. പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ്ഐആറില്‍ ബെന്‍സ് വാഹനത്തിന്റെ നമ്പര്‍ മാത്രമാണ് ഉള്ളത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button