Uncategorized

വിദ്യാർഥികളുടെ ആത്മഹത്യ തടയാൻ ഹോസ്റ്റലുകളിൽ സ്പ്രിം​ഗ് ഫാനുകൾ സ്ഥാപിച്ച് ​ഗുജറാത്തിലെ സർവകലാശാല

അഹമ്മദാബാദ്: വിദ്യാർഥികളുടെ ആത്മഹത്യ തടയാൻ ഹോസ്റ്റലുകളിൽ പ്രത്യേക ഫാനുകൾ സ്ഥാപിച്ച് ​​സൂറത്തിലെ വീർ നർമദ സൗത്ത് ​ഗുജറാത്ത് യൂണിവേഴ്സിറ്റി(വിഎൻഎസ്ജിയു). ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും ഹോസ്റ്റലുകളിലായി 388 സ്പ്രിം​ഗ് ഫാനുകളാണ് സർവകലാശാല അധികൃതർ സ്ഥാപിച്ചത്.

പ്രത്യേകരീതിയിലാണ് സ്പ്രിം​ഗ് സീലിങ് ഫാനുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. പത്തുകിലോയിലധികം ഭാരം തൂങ്ങിയാൽ ഫാനിന്റെ വൈദ്യുതബന്ധം വിച്ഛേ​ദിക്കുകയും ഫാൻ സ്പ്രിങ്ങിൽ താഴേക്ക് തൂങ്ങുകയും ചെയ്യും. ഇതോടെ ഫാനിൽ തൂങ്ങി ജീവനൊടുക്കാനുള്ള നീക്കം തടയാനാകുമെന്നും അധികൃതർ പറഞ്ഞു.

സർവകലാശാല ക്യാമ്പസിലെ പെൺകുട്ടികളുടെ അഞ്ച് ഹോസ്റ്റലുകളിലും ആൺകുട്ടികളുടെ നാല് ഹോസ്റ്റലുകളിലുമാണ് പുതിയ ഫാനുകൾ സ്ഥാപിച്ചിരിക്കുന്നത്. ഹോസ്റ്റൽ മുറികൾ കൂടുതൽ സുരക്ഷിതമാക്കാനാണ് പുതിയ ഫാനുകൾ സ്ഥാപിച്ചതെന്നാണ് അധികൃതർ പറയുന്നത്. ക്യാമ്പസിൽ ഇതുവരെ ആത്മഹത്യ ഉണ്ടായിട്ടില്ലെന്നും മുൻകരുതൽ നടപടിയായാണ് പുതിയ ഫാനുകൾ സ്ഥാപിച്ചിരിക്കുന്നതെന്നും സർവകലാശാല വിശദീകരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button