സീനിയര്‍ വനിതാ ട്വന്റി 20 ട്രോഫിക്കുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; ആശ എസ് ക്യാപ്റ്റന്‍

തിരുവനന്തപുരം: ബിസിസിഐ ദേശീയ സീനിയര്‍ വനിതാ ട്വന്റി 20 ചാമ്പ്യന്‍ഷിപ്പിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. ആശ ശോഭനയാണ് ടീമിന്റെ ക്യാപ്റ്റന്‍. ഒക്ടോബര്‍ 26 മുതല്‍ നവംബര്‍ 6 വരെ ഉത്തര്‍പ്രദേശിലെ ലക്‌നൗവിലാണ് മത്സരങ്ങള്‍ നടക്കുന്നത്.
17 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചിട്ടുള്ളത്. തിങ്കളാഴ്ച സിക്കിമിനെതിരെയാണ് കേരളത്തിന്റെ ആദ്യ മത്സരം. റെയില്‍വേസ്, പഞ്ചാബ്, തമിഴ്‌നാട്, ത്രിപുര, ഗുജറാത്ത്, വിദര്‍ഭ എന്നിവരടങ്ങുന്ന സി ഗ്രൂപ്പിലാണ് കേരളം സ്ഥാനം പിടിച്ചിട്ടുള്ളത്.
കേരള ടീം: ആശ എസ്. (ക്യാപ്റ്റന്‍), വൈഷ്ണ എം.പി. (വിക്കറ്റ് കീപ്പര്‍), അനന്യ കെ. പ്രദീപ് (വിക്കറ്റ് കീപ്പര്‍), ഷാനി ടി., സജന എസ്, അക്ഷയ എ., ദൃശ്യ ഐ.വി, കിരണ്‍ നവ്ഗിരെ, രോഹിണി മാനെ, ദിവ്യ ഗണേഷ്, മൃദുല വി.എസ്., ദര്‍ശന മോഹനന്‍, നിയ നസ്‌നീന്‍ കെ., നിത്യ ലൂര്‍ദ്ദ്, നജ്‌ല സി.എം.സി., ജോഷിത വി.ജെ, വിനയ സുരേന്ദ്രന്‍.




