Uncategorized

ട്രെന്റ് മാറിയോ? സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ വർധനവ്; ഇന്നത്തെ നിരക്കറിയാം

തിരുവനന്തപുരം: ഇന്ന് സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ വർധനവ്. 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 20 രൂപയും പവന് 80 രൂപയുമാണ് കൂടിയിരിക്കുന്നതെന്ന് കേരളാ ഗോൾഡ് ആന്റ് സിൽവർ മെർച്ചന്റ്സ് അസോസിയേഷൻ പുറത്തു വിട്ട കണക്കുകൾ വ്യക്തമാക്കുന്നു. ഇതോടെ സ്വർണം ഗ്രാമിന് 13,070 രൂപയിലും പവന് 1,04,560 രൂപയിലുമെത്തി. കഴിഞ്ഞ 2 ദിവസം കൊണ്ട് സ്വർണത്തിന് 2640 രൂപയാണ് കുറഞ്ഞിരുന്നത്. അന്താരാഷ്ട്ര വിപണിയിൽ സ്വർണവില 4000 ഡോളറിന് താഴേക്ക് എത്തിയിരുന്നു. അന്താരാഷ്ട്ര വിലയിലെ കയറ്റിറക്കങ്ങളാണ് കേരളത്തിലെയും സ്വർണ വിലയെ സ്വാധീനിക്കാറുള്ളത്. അതേ സമയം, സംസ്ഥാനത്ത് വെള്ളി വിലയിൽ മാറ്റമില്ലാതെ തുടരുന്നു. നിലവിൽ വെള്ളി ഗ്രാമിന് 20 രൂപയിലും 10 ഗ്രാമിന് 2,200 രൂപയും എന്ന കണക്കിലാണ് വ്യാപാരം നടക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button